ഫ്രീ സര്‍വീസും വാറണ്ടി പീരിഡും അടുത്തമാസവും; കാലാവധി നീട്ടി മാരുതി സുസുക്കി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി.  ഫ്രീ സര്‍വീസ്, വാറണ്ടി പീരിഡ്, എക്സ്റ്റന്‍ഡഡ് വാറണ്ടി എന്നിവയുടെ കാലാവധി നീട്ടിയാണ് വാഹനയുടമകള്‍ക്ക് മാരുതി സഹായം നല്‍കിയത്.

മാര്‍ച്ച് 15നും മെയ് 31 നും ഇടയില്‍ കാലാവധി തീരുന്ന വിവിധ സേവനങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ജൂണ്‍ 30 വരെ ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണെന്ന് മാരുതി സുസുക്കി അറിയിച്ചു.

രാജ്യത്ത് എല്ലായിടത്തും ലോക്ക്ഡൗണ്‍ ആണ്. കാറുടമകള്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ഷോറൂമില്‍ പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്.ഈ പശ്ചാത്തലത്തിലാണ് വിവിധ സേവനങ്ങളുടെ കാലാവധി മാരുതി സുസുക്കി നീട്ടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com