സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ താഴ്ന്ന് വില 36,040ല്‍ എത്തി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4475.

രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 120 രൂപയാണ് ഇന്നലെ കൂടിയത്. 

ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയതോടെ ആഗോള ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ വരും ദിവസങ്ങളില്‍ സ്വര്‍ണ വില ഉയരുമെന്ന് വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com