ആധാറിലെ ഫോട്ടോയും ഫോണ്‍ നമ്പറും മേല്‍വിലാസവും ഓണ്‍ലൈനായിഅപ്‌ഡേറ്റ് ചെയ്യാം, അറിയേണ്ടതെല്ലാം- വീഡിയോ 

ആധാറില്‍ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് ആധാര്‍ സെന്റില്‍ പോകുന്നതാണ് പതിവ്
ഫയൽ ചിത്രം
ഫയൽ ചിത്രം

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. പേര്, ജനനത്തീയതി, ചിത്രം അടക്കം ഒരാളുടെ വിവരങ്ങള്‍ എല്ലാം അടങ്ങുന്നതാണ് ആധാര്‍. ആധാറില്‍ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് ആധാര്‍ സെന്റില്‍ പോകുന്നതാണ് പതിവ്. ഇപ്പോള്‍ ആധാര്‍ സെന്ററില്‍ പോകാതെ തന്നെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പേര് തുടങ്ങിയവ തെറ്റായി രേഖപ്പെടുത്തിയാല്‍ മാറ്റുന്നതിനുള്ള സംവിധാനമാണ് യുഐഡിഎഐ പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം

1. യുഐഡിഎഐ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

2. ഓണ്‍ലൈന്‍ ആധാര്‍ സര്‍വീസ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുക

3. പേര്, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം, ഇമെയില്‍ ഐഡി തുടങ്ങി വിവിധ ഓപ്ഷനുകളില്‍ ആവശ്യമായത് തെരഞ്ഞെടുക്കുക.

4. അപ്ഡേറ്റ് ചെയ്യേണ്ടത് ഫോണ്‍ നമ്പര്‍ ആണെങ്കില്‍ പുതിയ നമ്പര്‍ രേഖപ്പെടുത്തുക.

5. മറ്റു വിവരങ്ങളും കൈമാറുക.

3. ഒടിപി സംവിധാനത്തിലൂടെയാണ് നടപടി പൂര്‍ത്തിയാക്കേണ്ടത്.

4.തുടര്‍ന്ന് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തി അപ്ഡേറ്റഷന്‍ പൂര്‍ത്തിയാക്കുക.

ഫോട്ടോ മാറ്റുന്ന വിധം

1. ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക

2. ആവശ്യമായ വിവരങ്ങള്‍ നല്‍കി ഫോം പൂരിപ്പിക്കുക.

3. ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കുക

4. ബയോമെട്രിക് വെരിഫിക്കേഷന്‍ സെന്ററിലെ എക്സിക്യൂട്ടീവ് അപേക്ഷ പരിശോധിച്ച് ഉറപ്പാക്കും

5. പുതിയ ഫോട്ടോ എടുക്കുന്നതാണ് അടുത്ത നടപടി

6. ഫോട്ടോ മാറ്റുന്നതിന് 25 രൂപ പ്ലസ് ജിഎസ്ടിയാണ് സര്‍വീസ് ചാര്‍ജ്ജായി ഈടാക്കുക. 


മേല്‍വിലാസം മാറ്റുന്നതിന്


1. അപ്ഡേറ്റ് ആധാര്‍ സെക്ഷനില്‍ ക്ലിക്ക് ചെയ്യുക

2. മേല്‍വിലാസം മാറ്റുന്നതിനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക

3. മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com