പെട്രോൾ - ഡീസൽ വില ഇന്നും കൂടി 

പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:  ഇന്ധന വിലയിൽ ഇന്നും വർദ്ധന. ഇന്ന് പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 105.18 രൂപയാണ്, ഡീസലിന് 98.35  രൂപയാണ് വില. 

കൊച്ചിയിൽ പെട്രോളിന് 102.90 രൂപയും ഡീസലിന് 96.17 രൂപയും വിലയുണ്ട്. കോഴിക്കോട് പെട്രോൾ വില 103.34 രൂപയും ഡീസൽ വില 96.62 രൂപയുമാണ്.  കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് ആറാം തവണയാണ് ഇന്ധന വില കൂടുന്നത്. 

ഡൽഹയിൽ പെട്രോൾ വില 102.94 രൂപയാണ്. ഡീസലിന് ഡൽഹിയിൽ 91.42 രൂപയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com