ജെഫ്​ ബെസോസിനും ഇലോൺ മസ്​കിനുമൊപ്പം മുകേഷ് അംബാനി; പതിനായിരം കോടി ഡോളർ കടന്ന് അതിസമ്പന്നരുടെ പട്ടികയിൽ 

100.6 ബില്യൺ ഡോളർ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം നേടിയത്
മുകേഷ് അംബാനി/ ഫയൽ ചിത്രം
മുകേഷ് അംബാനി/ ഫയൽ ചിത്രം

ന്യൂഡൽഹി: പതിനായിരം കോടി ഡോളറിൽ കൂടുതൽ ആസ്​തിയുള്ള അതിസമ്പന്നരുടെ പട്ടികയിൽ ഇടംപിടിച്ച്​ മുകേഷ്​ അംബാനി. ആമസോൺ സ്ഥാപകൻ ജെഫ്​ ബെസോസിനും ടെസ്​ല സി ഇ ഒ ഇലോൺ മസ്​കിനുമൊപ്പമാണ് 11 പേരുടെ പട്ടികയിലേക്ക് മുകേഷ് അംബാനിയും എത്തിയത്. ബിൽഗേറ്റ്​സ്​, മാർക്ക്​ സൂക്കർബർഗ്​, വാരൻ ബഫറ്റ്​ എന്നിവരും പട്ടികയിൽ ഉൾപ്പെടും. 

100.6 ബില്യൺ ഡോളർ ആസ്​തിയുമായാണ്​ മുകേഷ്​ അംബാനി അതിസമ്പന്നരുടെ പട്ടികയിൽ സ്ഥാനം നേടിയത്. ഈ വർഷം 23.8 ബില്യൺ ഡോളിൻറെ വർധനയാണ് അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായത്. 

2005ൽ​ പിതാവ്​ ധീരുഭായ്​ അംബാനിയുടെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾ ഏറ്റെടുത്ത മുകേഷ്​ അംബാനി പിന്നീട്​ റീടെയിൽ, ടെക്​നോളജി, ഇ-കോമേഴ്​സ്​ തുടങ്ങിയ മേഖലകളിലേക്കും തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു. 2016ൽ ആരംഭിച്ച ടെലികോം വിഭാഗമായ ജിയോ ഇന്ത്യയിലെ പ്രമുഖ കമ്പനികളിലൊന്നായി വളർന്നു.  ഊർജ വ്യവസായത്തിലേക്കും ചുവടുവെക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അംബാനി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com