മൂന്നാം ദിവസവും വില കൂട്ടി; ഇന്ധന വിലയിൽ ഇന്നും വർധന 

പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സൽ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി:  രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ലയിൽ ഇന്നും വർധന. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സൽ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന വി​ല​യി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​കു​ന്ന​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സൽ വില 100.96 രൂ​പ​യും പെ​ട്രോ​ളി​ന് 107. 20 രൂ​പയുമായി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഡീ​സ​ല്‍ വി​ല 102.75 രൂ​പ ആയി, പെട്രോളിന് 109.2 രൂപയാണ്. കോഴിക്കോട് പെട്രോളിന് ‍107 രൂപ 70 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ഇന്നത്തെ വില. 

തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ദി​വ​സം

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ബുധനാഴ്ചയും വ്യാഴാഴ്ചയും ഇന്ധനവില കൂട്ടിയിരുന്നു. ഇതോടെ കൊച്ചിയിലെ ഡീസൽ വില നൂറു കടന്നിരുന്നു. ഒരു മാസത്തിനിടെ 7 രൂപ 37 പൈസയാണ് ഡീസലിന് കൂട്ടിയത്. പെട്രോളിന് 5 രൂപ 70 പൈസയും വർധിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com