ഇന്ത്യയില്‍ 8,000പേരെ നിയമിക്കാന്‍ ഒരുങ്ങി ആമസോണ്‍; നാലുവര്‍ഷം കൊണ്ട് 20ലക്ഷം തൊഴിലവസരങ്ങള്‍

പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ഈ വര്‍ഷം 8,000ലധികം ആളുകളെ പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: പ്രമുഖ ഇ- കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ഈ വര്‍ഷം 8,000ലധികം ആളുകളെ പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നു. 35 നഗരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ നിയമനം നടത്താാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് ആമസോണ്‍ എച്ച്ആര്‍ മേധാവി ദീപ്തി വര്‍മ്മ പറഞ്ഞു.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരം വളര്‍ച്ച രേഖപ്പെടുത്തുകയാണ്. രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ആമസോണ്‍ അടക്കമുള്ള സ്ഥാപനങ്ങളാണ് മുന്‍നിരയില്‍ നില്‍ക്കുന്നത്.ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ ആമസോണ്‍ തീരുമാനിച്ചത്. ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ, കൊല്‍ക്കത്ത, അടക്കമുള്ള നഗരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ നിയമനം നടത്താനാണ് പദ്ധതിയിടുന്നത്. കസ്റ്റമര്‍ സര്‍വീസ്, ടെക്‌നോളജി, ഓപ്പറേഷന്‍, തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുക.

2025 ഓടേ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. പ്രത്യക്ഷമായും പരോക്ഷമായി ലക്ഷകണക്കിന് ആളുകള്‍ക്ക് ജോലി നല്‍കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ദീപ്തി വര്‍മ്മ പറഞ്ഞു. നിലവില്‍ പ്രത്യക്ഷമായും പരോക്ഷമായി 10 ലക്ഷം തൊഴില്‍ കമ്പനി സൃഷ്ടിച്ചിട്ടുണ്ട്. മെഷീന്‍ ലേര്‍ണിംഗ് അപ്ലൈയിഡ് സയന്‍സ്, എച്ച്ആര്‍, ഫിനാന്‍സ്, നിയമകാര്യം തുടങ്ങി വിവിധ വിഭാഗങ്ങളിലും നിയമനം നടത്തുമെന്നും ദീപ്തി വര്‍മ്മ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com