ഡാറ്റ പങ്കുവെച്ചു, വാട്‌സ് ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയര്‍ലാന്‍ഡ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2021 07:24 AM  |  

Last Updated: 03rd September 2021 07:24 AM  |   A+A-   |  

whatsapp

പ്രതീകാത്മക ചിത്രം

 

ഡബ്ലിൻ: വാട്സ് ആപ്പിന് 1946 കോടി രൂപ പിഴയിട്ട് അയർലാൻഡ്. അയർലൻഡിലെ ഡേറ്റ പ്രൈവസി കമ്മിഷണർ ആണ് പിഴ വിധിച്ചത്. സുതാര്യതയില്ലാതെ മറ്റു ഫെയ്സ്ബുക് കമ്പനികളുമായി വിവരങ്ങൾ പങ്കുവച്ചു എന്നാരാപിച്ചാണ് പിഴ. 

2018 ലെ യൂറോപ്യൻ യൂണിയൻ ഡേറ്റ നിയമങ്ങളുടെ ലംഘനമാണ് വാട്സ് ആപ്പ് നടത്തിയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പിഴ വിധിച്ച നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്നും അപ്പീൽ പോകുമെന്നും വാട്സ് ആപ്പ് വ്യക്തമാക്കി. 

ഫെയ്‌സ്ബുക്കിന്റെ വരുമാനത്തിൽ നിന്ന് പിഴ ഈടാക്കണം എന്നാണ് നിർദേശം. ജൂലൈയിൽ സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 886.6 മില്യൺ യൂറോ ആമസോണിന് പിഴയിട്ടിരുന്നു.