ഈ ഫോണുകളില്‍ നവംബര്‍ ഒന്നുമുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല; സ്മാര്‍ട്ട്‌ഫോണുകളുടെയും ഐഫോണുകളുടെയും പട്ടിക ഇങ്ങനെ 

നവംബര്‍ 1 മുതല്‍ സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടികയാണ് വാട്‌സ്ആപ്പ് പുറത്തുവിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വാട്സ്ആപ്പ് ഇല്ലാത്ത കാര്യത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത ദിവസങ്ങളിലൂടെയാണ് ഭൂരിപക്ഷം ആളുകളും കടന്നുപോകുന്നത്. മൂന്ന് മാസം കഴിഞ്ഞാല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലും ഐഫോണുകളിലും സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. 

നവംബര്‍ 1 മുതല്‍ സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ പട്ടികയാണ് വാട്‌സ്ആപ്പ് പുറത്തുവിട്ടത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ 4.0.3 അല്ലെങ്കില്‍ അതിന് മുമ്പ് വന്ന സീരിസുകളിലും ഐ ഫോണുകളില്‍ ഐഒഎസ് ഒമ്പത് അല്ലെങ്കില്‍ അതിന് മുമ്പ് വന്ന സീരിസുകളിലും  പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്.

കമ്പനി പുറത്തുവിട്ട ലിസ്റ്റില്‍ പ്രമുഖ കമ്പനികളായ സാംസങ്,എല്‍ജി ,സോണി, ഹുവായ് തുടങ്ങിയ ഉള്‍പ്പെടുന്നു.കൂടാതെ ഐഫോണ്‍ എസ്.ഇ, ഐഫോണ്‍ 6 എസ് എന്നിവയും ഉള്‍പ്പെടുന്നു.

Samsung Galaxy Trend Lite, Galaxy Trend II, Galaxy SII, Galaxy S3 mini, Galaxy Xcover 2, Galaxy Core, Galaxy Ace 2 എന്നിവയാണ് സാംസങ് ഫോണുകള്‍.Lucid 2, LG Optimus F7, LG Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact , Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, Optimus F3Q എന്നിവയാണ് വാട്‌സ്ആപ്പ് സേവനം ലഭിക്കാതെ വരുന്ന എല്‍ജി ഫോണുകള്‍.

Xperia Miro, Sony Xperia Neo L, Xperia Arc S എന്നി സോണി ഫോണുകളിലും സേവനം ലഭിക്കില്ല. Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, Ascend D2 എന്നിവയാണ് മൂന്ന് മാസം കഴിഞ്ഞാല്‍ വാട്‌സ്ആപ്പ് സേവനം നിര്‍ത്തുന്ന ഹുവായ് ഫോണുകള്‍.ഇവയെ കൂടാതെ എച്ച്ടിസി,ഇസഡ്ടിഇ, ലെനോവ എന്നി ഫോണുകളും ഉള്‍പ്പെടുന്നു.എന്നാല്‍ നവംബര്‍ ഒന്നിന് ശേഷം ഈ ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകുമെങ്കിലും തുടര്‍ന്നുള്ള സുരക്ഷ സംവിധാനങ്ങളും അപ്‌ഡേഷനുകളും ലഭ്യമാക്കില്ലെന്നാണ് വാട്‌സ് ആപ്പ് അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com