ഒരു ജിബി സൗജന്യം; ശേഷം ഉപയോ​ഗത്തിന് സർക്കാരിൽ നിന്ന് വൈഫൈ ഡാറ്റ വാങ്ങാം 

വൈഫൈ കണക്ട് ചെയ്യാൻ ഫോണിലേക്ക് എത്തുന്ന ഒടിപി നൽകിയാൽ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിനു പണമടയ്ക്കാൻ സന്ദേശമെത്തും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൽ നിന്നു ജനങ്ങൾക്ക് ഇനി ഡാറ്റ വാങ്ങാം. കെഫൈ പദ്ധതിക്കു കീഴിൽ സംസ്ഥാനത്തെ 2,023 വൈഫൈ ഹോട്സ്പോട്ടുകളിലൂടെ ഇന്നലെ മുതൽ ഡാറ്റ വിൽപ്പന ആരംഭിച്ചു. ആദ്യത്തെ ഒരു ജിബി സൗജന്യമായി ഉപയോഗിക്കാവുന്ന സൗകര്യമാണ് ഇതുവരെ ഉണ്ടായിരുന്നത്. അതു കഴിഞ്ഞാൽ ഉപയോഗിക്കാൻ കഴിയില്ലായിരുന്നു. ഇനി അധികം ഉപയോഗിക്കണമെങ്കിൽ പണം നൽകി ഡാറ്റ വാങ്ങാം. 

വൈഫൈ കണക്ട് ചെയ്യാൻ ഫോണിലേക്ക് എത്തുന്ന ഒടിപി നൽകിയാൽ മതി. ഒരു ജിബി ഉപയോഗിച്ചു കഴിഞ്ഞാൽ തുടർന്നുള്ള ഉപയോഗത്തിനു പണമടയ്ക്കാൻ സന്ദേശമെത്തും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ, യുപിഐ, ഇന്റർനെറ്റ് ബാങ്കിങ്, വോലറ്റ് തുടങ്ങിയ ഉപയോഗിച്ചു പണം അടയ്ക്കാം.

ഒരു ജിബിക്ക് ഒൻപത് രൂപയാണ് വില. ഒരു ദിവസമാണ് കാലാവധി. മൂന്ന് ദിവസത്തേക്ക് മൂന്ന് ജിബി ലഭിക്കാൻ 19 രൂപ മുടക്കിയാൽ മതി. ഏഴ് ദിവസത്തേക്ക് ഏഴ് ജിബി 39 രൂപയ്ക്ക് ലഭിക്കും. 15 ദിവസത്തേക്ക് 15 ജിബി ഉപയോ​ഗിക്കാൻ 59 രൂപ മുടക്കിയാൽ മതി. ഒരു മാസത്തേക്ക് 30 ജിബി ഉപയോ​ഗിക്കാൻ 69 രൂപ മുടക്കി ഡാറ്റ വാങ്ങാം. 

ബസ് സ്റ്റേഷനുകൾ, തദ്ദേശ സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, പാർ‌ക്കുകൾ, മറ്റു പൊതു ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലാണു സൗജന്യ വൈഫൈ ലഭിക്കുന്നത്. 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com