പൂര നഗരിയില്‍ ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

നൂതന ബാങ്കിങ് സാങ്കേതിക വിദ്യകളെ അടുത്തറിയാന്‍ സെന്ററില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്
ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍
ഇസാഫ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍

തൃശൂര്‍: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം കൗണ്ടറും പൂര നഗരിയില്‍  പ്രവര്‍ത്തനം ആരംഭിച്ചു. നൂതന ബാങ്കിങ് സാങ്കേതിക വിദ്യകളെ അടുത്തറിയാന്‍ സെന്ററില്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

സെന്റര്‍ ഉദ്ഘാടനം എം എല്‍ എ പി ബാലചന്ദ്രനും എടിഎം കൗണ്ടര്‍ ഉദ്ഘാടനം കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷും നിര്‍വഹിച്ചു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ്, തൃശൂര്‍ പൂരം ആഘോഷ കമ്മിറ്റി പ്രസിഡന്റ് വിജയ രാഘവന്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍, ട്രഷറര്‍ പി ശശിധരന്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് രാധാകൃഷ്ണന്‍ പി, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് സതീഷ് മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com