ബാങ്ക് ഓഫ് ബറോഡ, ഫയല്‍/ റോയിട്ടേഴ്‌സ്‌
ബാങ്ക് ഓഫ് ബറോഡ, ഫയല്‍/ റോയിട്ടേഴ്‌സ്‌

എന്താണ് പോസിറ്റിവ് പേ സിസ്റ്റം?, ബാങ്ക് ഓഫ് ബറോഡയുടെ ചെക്ക് വ്യവസ്ഥകളില്‍ ഇന്നുമുതല്‍ മാറ്റം; അറിയേണ്ടതെല്ലാം

പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ചെക്ക് വ്യവസ്ഥകളില്‍ മാറ്റം വരുത്തി

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ചെക്ക് വ്യവസ്ഥകളില്‍ മാറ്റം വരുത്തി. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്ത് അഞ്ചുലക്ഷവും അതിന് മുകളിലുമുള്ള ചെക്കുകള്‍ മാറുന്നതിനാണ് പുതിയ പരിഷ്‌കാരം ബാങ്ക് ഏര്‍പ്പെടുത്തിയത്. ഇന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു.

ചെക്ക് തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം ഒരുക്കിയത്. അഞ്ചുലക്ഷവും അതിനു മുകളിലും മൂല്യമുള്ള ചെക്കുകള്‍ മാറുന്നതിന് മുന്‍പ് ഉപഭോക്താവ് അനുമതി നല്‍കണമെന്നതാണ് പുതിയ പരിഷ്‌കാരം. ചെക്ക് ക്ലിയര്‍ ചെയ്യുന്നതിന് മുന്‍പ് ഇലക്ട്രോണിക് മാധ്യമത്തിലൂടെ ഉപഭോക്താവിന്റെ സ്ഥിരീകരണം വാങ്ങുന്ന തരത്തിലാണ് പുതിയ സംവിധാനം.

സ്ഥിരീകരണം വാങ്ങിയില്ലെങ്കില്‍ ചെക്ക് മടക്കി നല്‍കും. ബാങ്കിന്റെ പോസിറ്റിവ് പേ കണ്‍ഫര്‍മേഷന്‍ സിസ്റ്റം വഴിയാണ് ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നത്. നിശ്ചിത മൂല്യമുള്ള ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താവ് സ്ഥിരീകരണം നല്‍കണമെന്നാണ് പുതിയ വ്യവസ്ഥയില്‍ പറയുന്നത്. ഉപഭോക്താവിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നും ബാങ്ക് അറിയിച്ചു.

പോസിറ്റിവ് പേ കണ്‍ഫര്‍മേഷന്‍ സിസ്റ്റം വഴിയാണ് ഉപഭോക്താവ് സ്ഥിരീകരണം നല്‍കേണ്ടത്. ഇതിനായി ആറു വിവരങ്ങള്‍ നിര്‍ബന്ധമായി നല്‍കണം. ചെക്ക് തീയതി, പണം സ്വീകരിക്കുന്ന ആളിന്റെ പേര്, തുക, അക്കൗണ്ട് നമ്പര്‍, ചെക്ക് നമ്പര്‍, ഇടപാട് കോഡ് എന്നിവയാണ് നല്‍കേണ്ടത്.

ഇടപാടുകാരന്‍ സ്ഥിരീകരണം നല്‍കി കഴിഞ്ഞാല്‍ അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സെര്‍വറിലേക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. എങ്കിലും ചെക്ക് പ്രസന്റ് ചെയ്യുന്നതിന് മുന്‍പ് പണം നല്‍കുന്നയാള്‍ക്ക് ചെക്ക് ഇടപാട് തടസ്സപ്പെടുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com