പെണ്‍കുട്ടിയുടെ ഭാവി സുരക്ഷിതമാക്കണോ?, സുകന്യ സമൃദ്ധി യോജനയില്‍ ചേരൂ; 64 ലക്ഷം സമ്പാദിക്കാം 

ഉപരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പരിപഠനം ഉള്‍പ്പെടെ ഭാവിയില്‍ പെണ്‍കുട്ടികളുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015ലാണ് പെണ്‍കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി പദ്ധതി ആരംഭിച്ചത്. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് മുഖേനയോ മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്.

പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. മുഴുവന്‍ തുകയും ആദാനികുതി ഇളവിനായി പ്രയോജനപ്പെടുത്താവുന്നതാണ്. നിലവില്‍ 7.6 ശതമാനമാണ് പലിശ. പണപ്പെരുപ്പനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ മെച്ചപ്പെട്ടതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മകളുടെ പേരില്‍ പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ പകുതി പിന്‍വലിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. 

പെണ്‍കുട്ടിക്ക് ഒരു വയസാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവര്‍ക്കാണ് 64ലക്ഷം രൂപ സമ്പാദിക്കാന്‍ സാധിക്കുക. പ്രതിമാസം 12,500 രൂപ വീതം അടുത്ത 14 വര്‍ഷം നിക്ഷേപിക്കണം. 7.60 ശതമാനം പലിശ കണക്കാക്കിയാല്‍ പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ 64 ലക്ഷം രൂപ സമ്പാദിക്കാന്‍ കഴിയുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com