ബിഎസ്എന്‍എല്‍ ഫൈവ് ജി ഏഴുമാസത്തിനകം, വീണ്ടും മുന്‍നിരയില്‍ എത്തും; കേന്ദ്രമന്ത്രി 

പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ ഫൈവ് ജി സാങ്കേതികവിദ്യയിലേക്ക് പരിഷ്‌കരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ ഫൈവ് ജി സാങ്കേതികവിദ്യയിലേക്ക് പരിഷ്‌കരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ്. നിലവിലെ ഫോര്‍ ജി സാങ്കേതികവിദ്യയെ ഏഴുമാസത്തിനുള്ളില്‍ ഫൈവ്ജിയിലേക്ക് പരിഷ്‌കരിക്കുമെന്ന് ഒരു പരിപാടിക്കിടെയാണ് അശ്വിനി വൈഷ്ണവ് പറഞ്ഞത്.

ടെലികോം രംഗത്ത് തദ്ദേശീയ മേഖലയില്‍ നവീന മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിന് ടെലികോം സാങ്കേതികവിദ്യ വികസന ഫണ്ട് ഉയര്‍ത്തും. നിലവില്‍ 500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. ഇത് 4000 കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയുള്ളതായും മന്ത്രി പറഞ്ഞു.

ബിഎസ്എന്‍എല്ലിനെ ഫൈവ് ജി സാങ്കേതികവിദ്യയിലേക്ക് പരിഷ്‌കരിച്ച് രാജ്യമൊട്ടാകെയുള്ള 1.35 ലക്ഷം ടെലികോം ടവറിലൂടെ ജനങ്ങളിലേക്ക് സേവനം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണ മേഖലയില്‍ ശക്തമായ സാന്നിധ്യമാണ് ബിഎസ്എന്‍എല്ലിന് ഉള്ളത്. 

ഫൈവ് ജി സാങ്കേതികവിദ്യയിലേക്ക് പരിഷ്‌കരിക്കുന്നതിനായി ടിസിഎസിന്റെ സാങ്കേതിക സഹായം ബിഎസ്എന്‍എല്‍ തേടിയിട്ടുണ്ട്. ഫൈവ് ജി പരീക്ഷണത്തിനായി ഉപകരണങ്ങളാണ് ചോദിച്ചിരിക്കുന്നത്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് ഫൈവ് ജി പരീക്ഷണം തുടങ്ങാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. ഫൈവ് ജിയിലേക്ക് മാറുന്നതോടെ, ടെലികോം രംഗത്തെ മുന്‍നിര കമ്പനിയായി ബിഎസ്എന്‍എല്‍ വീണ്ടും മാറുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com