'ബമ്പര്‍' റിക്രൂട്ട്‌മെന്റ്, എസ്ബിഐ ഓഫീസര്‍മാരെ നിയമിക്കുന്നു; വിശദാംശങ്ങള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2022 03:35 PM  |  

Last Updated: 08th December 2022 03:35 PM  |   A+A-   |  

SBI

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് ഒരുങ്ങി പ്രമുഖ പൊതുമേഖ ബാങ്കായ എസ്ബിഐ. വിവിധ തലങ്ങളില്‍ സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരെ സ്ഥിരമായും കരാര്‍ അടിസ്ഥാനത്തിലും നിയമിക്കാനാണ് എസ്ബിഐ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നവംബര്‍ 22ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ ഡിസംബര്‍ 12ന് അവസാനിക്കും. പ്രോജക്ട്‌സ് - ഡിജിറ്റല്‍ പേയ്‌മെന്റ്‌സ്, പ്രോജക്ട്‌സ്- ഡിജിറ്റല്‍ പേയ്‌മെന്റ്‌സ്/ കാര്‍ഡ്‌സ്, പ്രോജക്ട്‌സ്- ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം എന്നി വിവിധ തലങ്ങളില്‍ മാനേജര്‍ തസ്തികയിലാണ് സ്ഥിരം നിയമനം നടത്തുന്നത്. മാനേജര്‍ പദവിയില്‍ വരുന്ന ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിലേക്കും സ്ഥിരം നിയമനമാണ്. കേന്ദ്ര സായുധ സേനയില്‍ സര്‍ക്കിള്‍ അഡ് വൈസര്‍ തസ്തികയിലാണ് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. 

 https://bank.sbi/web/careers ല്‍ പ്രവേശിച്ച് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഡെലിവറി ഒകെ ആയാല്‍ പെയ്‌മെന്റ്; യുപിഐയില്‍ പുതിയ ഫീച്ചര്‍; സുരക്ഷിത ഇടപാടിന് ആര്‍ബിഐ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ