ബാറ്ററി ലൈഫ് കൂട്ടാം, മെമ്മറി യൂസേജ് കുറയ്ക്കാം; പുതിയ ഗൂഗിള്‍ ക്രോം അപ്‌ഡേഷനുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th December 2022 03:47 PM |
Last Updated: 09th December 2022 03:47 PM | A+A A- |

ഫയൽ ചിത്രം
ന്യൂയോര്‍ക്ക്: മെമ്മറിയും എനര്‍ജിയും സേവ് ചെയ്യുന്നതിന് പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ഐടി കമ്പനി ഗൂഗിള്‍. വെബ് ബ്രൗസറായ ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനിലാണ് പുതിയ മാറ്റം.
ക്രോമിന്റെ മെമ്മറി യൂസേജ് കുറയ്ക്കുന്നതിനും കൂടുതല്‍ സമയം ബാറ്ററി ലൈഫും കിട്ടുന്നതിനും സഹായകമായ പരിഷ്‌കാരമാണ് ഗൂഗിള്‍ വരുത്തിയത്. മെമ്മറി യൂസേജ് 30 ശതമാനം വരെ കുറയ്ക്കാന്‍ പുതിയ അപ്‌ഡേറ്റ് വഴി സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യൂസേജ് കുറച്ച് മെമ്മറി കൂടുതല്‍ ഫ്രീയാക്കാന്‍ സഹായിക്കുന്നതാണ് പുതിയ അപ്‌ഡേഷന്‍.
ബാറ്ററി ലോ ആണെങ്കിലും കൂടുതല്‍ സമയം സിസ്റ്റം ഉപയോഗിക്കാന്‍ സഹായിക്കുന്ന തരത്തില്‍ ബാറ്ററി ലൈഫ് നീട്ടുന്ന സാങ്കേതികവിദ്യയാണ് മറ്റൊന്ന്. ഇനാക്ടീവ് ടാബുകള്‍ ഒഴിവാക്കി കൊണ്ടാണ് മെമ്മറി സേവിങ് മോഡ് പ്രവര്‍ത്തിക്കുക. ഉപയോക്താവിന്റെ ആവശ്യാനുസരണം മെമ്മറി സേവിങ്ങില്‍ നിന്ന് ചില പ്രധാനപ്പെട്ട വെബ്‌സൈറ്റുകളെ ഒഴിവാക്കാനും സാധിക്കും. അതായത് മെമ്മറി സേവിങ്ങിന്റെ ഭാഗമായി ക്രോം ഒഴിവാക്കുന്ന ടാബുകളില്‍ നിന്ന് തെരഞ്ഞെടുത്ത വെബ്‌സൈറ്റുകളെ മാറ്റിനിര്‍ത്താന്‍ സാധിക്കുമെന്ന് അര്‍ത്ഥം.
ക്രോമില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തിന് ഇനി 20 ശതമാനം പവര്‍ മാത്രമേ ഉള്ളൂവെങ്കില്‍ എനര്‍ജി സേവര്‍ മോഡ് പരമാവധി ബാറ്ററി ലൈഫ് നല്‍കും. ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റിയും വിഷ്യല്‍ എഫക്ട്‌സും കുറച്ചാണ് ഇത് സാധ്യമാക്കുന്നത്. ക്രോമിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷന്റെ പുതിയ അപ്‌ഡേറ്റിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ