150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും: മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

സജീവമല്ലാത്ത 150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: സജീവമല്ലാത്ത 150 കോടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്. പ്ലാറ്റ്‌ഫോമില്‍ വര്‍ഷങ്ങളായി സജീവമല്ലാത്ത അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യാന്‍ പോകുന്നത്. ശരിയായ അക്കൗണ്ട് സ്റ്റാറ്റസ് തിരിച്ചറിയുന്നതിന് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ശ്രമത്തിലാണ് ട്വിറ്ററെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററില്‍ വര്‍ഷങ്ങളായി സജീവമല്ലാത്ത 150 കോടി അക്കൗണ്ടുകളെ സ്വതന്ത്രമാക്കും. വര്‍ഷങ്ങളായി ലോഗിന്‍ പോലും ചെയ്യാത്തവയാണ് ഇവ. ഒരു ട്വീറ്റ് പോലും ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

നിഴല്‍ നിരോധനത്തിന് വിധേയമായിട്ടുള്ള ട്വീറ്റുകളെ കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലുമാണ് ട്വിറ്റര്‍. ഇതിലൂടെ തങ്ങളുടെ ട്വീറ്റുകള്‍ അടിച്ചമര്‍ത്തപ്പെട്ടിട്ടുണ്ടോ എന്ന് അക്കൗണ്ട് ഉടമയ്ക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഇത് തുറന്നുകാട്ടുന്നതോടെ, ഉപയോക്താവിന് നിഴല്‍ നിരോധനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് നിഴല്‍ നിരോധനത്തിന് വിധേയമായത്?, എങ്ങനെയാണ് ഇതിനെതിരെ അപ്പീല്‍ നല്‍കേണ്ടത്? തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ഇതുവഴി ഉപയോക്താവിന് സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com