കുടിശ്ശിക അടയ്ക്കാന്‍ വിട്ടുപോയോ?, പിഴ ഇല്ലാതെ അടയ്ക്കാന്‍ മൂന്ന് ദിവസം കൂടി സമയം; ക്രെഡിറ്റ് കാര്‍ഡ് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് 

ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച് റിസര്‍വ് ബാങ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശത്തില്‍ ഇളവ് അനുവദിച്ച് റിസര്‍വ് ബാങ്ക്. ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തീര്‍ക്കുന്നതിനുള്ള സമയപരിധിക്ക് (ഡെഡ്‌ലൈന്‍) ശേഷവും പണം അടയ്ക്കുന്നതിന് മൂന്ന് ദിവസം കൂടി അധിക സമയം അനുവദിച്ചാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം വരുത്തിയത്. ഇതോടെ പിഴ കൂടാതെ പണം അടയ്ക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് അധികം സമയം ലഭിക്കും.

ക്രെഡിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ ഇന്ന് ചുരുക്കമാണ്. സാമ്പത്തിക അച്ചടക്കം പാലിച്ചില്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിനയായി തീരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. തിരക്കിനിടയില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കാന്‍ മറന്നുപോകുന്നവരും ഉണ്ട്. ഇവര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് റിസര്‍വ് ബാങ്ക് നടപടി.

സമയപരിധിക്ക് ശേഷം അധികമായി ലഭിക്കുന്ന മൂന്ന് ദിവസത്തിനകം കുടിശ്ശിക അടച്ചാല്‍ ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളും പിഴ ചുമത്തരുതെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു.  ഈ മൂന്ന് ദിവസത്തിനകമാണ് കുടിശ്ശിക തീര്‍ക്കുന്നതെങ്കിലും ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കരുതെന്നും ആര്‍ബിഐയുടെ നിര്‍ദേശത്തില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com