മാരുതി കാര്‍ വില വര്‍ധിപ്പിച്ചു

രാജ്യത്തെ പ്രധാന കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകളുടെ വില ഉയര്‍ത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി വിവിധ മോഡലുകളുടെ വില ഉയര്‍ത്തി. 4.3 ശതമാനം വരെയാണ് വര്‍ധന. പുതിയ വില പ്രാബല്യത്തില്‍ വന്നതായി മാരുതി അറിയിച്ചു.

നിര്‍മാണ ചെലവില്‍ വന്ന വര്‍ധനയുടെ അടിസ്ഥാനത്തിലാണ് വില വര്‍ധിപ്പിച്ചതെന്ന് മാരുതി റെഗുലേറ്ററി ഫയലിങ്ങില്‍ പറയുന്നു. വിവിധ മോഡലുകള്‍ക്ക് 0.1 ശതമാനം മുതല്‍ 4.3 ശതമാനം വരെയാണ് വില ഉയരുക. 

ഓള്‍ട്ടോ മുതല്‍ എസ് ക്രോസ് വരെയുള്ള മോഡലുകളാണ് മാരുതി വിപണിയില്‍ ഇറക്കുന്നത്. കഴിഞ്ഞ  വര്‍ഷം മൂന്നു തവണ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com