രൂപ കുത്തനെ താഴേക്ക്; വിദേശ നാണ്യ ശേഖരം ഇടിഞ്ഞു

രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്
രൂപയുടെ മൂല്യത്തില്‍ ഇടിവ്/ഫയല്‍, എഎഫ്പി
രൂപയുടെ മൂല്യത്തില്‍ ഇടിവ്/ഫയല്‍, എഎഫ്പി

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട്. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 500 കോടി ഡോളറിന്റെ (അഞ്ച് ബില്യണ്‍) കുറവാണ് വിദേശ നാണ്യ ശേഖരത്തില്‍ ഉണ്ടായത്.

തൊട്ടു മുമ്പത്തെ ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 2.734 ബില്യണ്‍ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് ആഴ്ച ഇടിഞ്ഞ ശേഷമായിരുന്നു ഈ വര്‍ധന. ജുലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 588.314 ബില്യണ്‍ ആണ് വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍ ആഴ്ച ഇത് 593.323 ബില്യണ്‍ ആയിരുന്നു.

വിദേശനാണ്യ ശേഖരത്തില്‍ നല്ലൊരു പങ്കും കറന്‍സി ആസ്തിയാണ്. ഇതിന്റെ മൂല്യത്തില്‍ 4.47 ബില്യണ്‍ കുറവാണ് ഉണ്ടായത്. സ്വര്‍ണ ആസ്തി 504 മില്യണ്‍ കുറഞ്ഞു. 

കഴിഞ്ഞ അഞ്ച് ആഴ്ചകളില്‍ നാലിലും വിദേശനാണ്യ ശേഖരം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ആഴ്ചകളില്‍ രൂപയുടെ മൂല്യത്തില്‍ റെക്കോഡ് ഇടിവാണ് ഉണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com