അലുമിനിമം എയര്‍ ബാറ്ററി; ഇലക്ട്രിക് വാഹനരംഗത്ത് പുതിയ സാങ്കേതികവിദ്യ, വിശദാംശങ്ങള്‍ 

ഇന്ത്യയിലെ ഇലക്ട്രിക് വാഹനരംഗത്ത് പുതിയ പ്രതീക്ഷ നല്‍കി ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള ഹിന്‍ഡാല്‍കോ കമ്പനി ഇസ്രായേല്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രിക് വാഹനരംഗത്ത് പുതിയ പ്രതീക്ഷ നല്‍കി ആദിത്യ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള ഹിന്‍ഡാല്‍കോ കമ്പനി ഇസ്രായേല്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അലുമിനിമം എയര്‍ ബാറ്ററി സാങ്കേതികവിദ്യ ഇന്ത്യയിലെ ഇലക്ട്രിക് വാഹനരംഗത്ത് പ്രയോജനപ്പെടുത്തുന്നതിന് ഹിന്‍ഡാല്‍കോ, ഇസ്രായേല്‍ കമ്പനിയായ ഫിനര്‍ജിയുമായി സഹകരിക്കാനാണ് തീരുമാനിച്ചത്. മെറ്റല്‍ എയര്‍ ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ഫിനര്‍ജിയുടെയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ഐഒസി ഫിനര്‍ജിയും ഇതില്‍ പങ്കാളിത്തം വഹിക്കും.

അലുമുനിയം ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഊര്‍ജ്ജം പുറന്തള്ളുന്ന സാങ്കേതികവിദ്യയാണ് അലുമിനിയം എയര്‍ ബാറ്ററിയില്‍ ഉപയോഗിക്കുന്നത്. ഓക്‌സിജനുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അലുമിനിയം ഹൈഡ്രോക്‌സൈഡ് ഉപയോഗിച്ചാണ് ബാറ്ററി പ്രവര്‍ത്തിക്കുന്നത്. ഈ ബാറ്ററി ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യാമെന്നതാണ് സവിശേഷത. ചാര്‍ജിങ് സ്‌റ്റേഷനുകള്‍ അടക്കം അടിസ്ഥാന സൗകര്യങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ബാറ്ററിയുടെ ഇറക്കുമതിയും കുറയ്ക്കാന്‍ സാധിക്കും. അതിവേഗത്തില്‍ റീഫില്ലിംഗും നടത്താന്‍ സാധിക്കുമെന്ന് കമ്പനികള്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ആഭ്യന്തര വിപണിയെ ഉണര്‍ത്തുന്നതിനുള്ള ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് ഇത് കൂടുതല്‍ കരുത്തുപകരുമെന്നും ബന്ധപ്പെട്ടവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കമ്പനികള്‍ തമ്മിലുള്ള ധാരണാപത്രം അനുസരിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍, അലുമിനിയം പ്ലേറ്റുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മ്മിക്കല്‍, അലുമിനിയം റീസൈക്കിള്‍ ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് മുഖ്യമായി നിര്‍വഹിക്കുക.  

വായുമലിനീകരണം പൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ബാറ്ററിയിലെ അലുമിനിയം ഹൈഡ്രോക്‌സൈഡ് റിസൈക്കിള്‍ ചെയ്ത് അലുമിനിയം വീണ്ടെടുക്കാന്‍ കഴിയുമെന്നതും ഇലക്ട്രിക് വാഹനമേഖലയ്ക്ക് പ്രയോജനം ചെയ്യുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com