ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

തിരിച്ചുകയറി സ്വര്‍ണ വില; പവന് 320 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,120 രൂപ. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4640 ആയി.

തുടര്‍ച്ചയായി രണ്ടു ദിവസം വര്‍ധിച്ച സ്വര്‍ണ വില ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഇതാണ് ഇന്നു തിരിച്ചുകയറിയത്. 

ചൊവ്വയും ബുധനും സ്വര്‍ണ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് എണ്‍പതു രൂപ വീതമായിരുന്നു വര്‍ധന.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com