ഓണര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി; ടീമിനെ തിരിച്ചുവിളിച്ചു

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി
IMAGE CREDIT: www.hihonor.com
IMAGE CREDIT: www.hihonor.com

ന്യൂഡല്‍ഹി:  പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയിലെ പ്രവര്‍ത്തനം വെട്ടിച്ചുരുക്കി. ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്ത് രൂപം നല്‍കിയ ഇന്ത്യന്‍ ടീമിനെ ഓണര്‍ പിന്‍വലിച്ചു. അതേസമയം ഇന്ത്യയിലെ ബിസിനസ് തുടരുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

അടുത്തിടെ, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, ഒപ്പോ, ഷവോമി എന്നിവ കേന്ദ്രീകരിച്ച് ഇഡിയും റവന്യൂ ഇന്റലിജന്‍സും റെയ്ഡുകള്‍ നടത്തുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്‍പ് ഹുവാവേയുടെ കീഴിലായിരുന്ന ഓണര്‍ ഇന്ത്യന്‍ ടീമിനെ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനം തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തദ്ദേശീയ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തനം മുന്നോട്ടുപോകും. എന്നാല്‍ കരുതലോട് കൂടിയായിരിക്കും ഓരോ നീക്കവുമെന്നും കമ്പനി അറിയിച്ചു.

2018ല്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ മൂന്ന് ശതമാനമായിരുന്നു ഓണറിന്റെ വിപണി വിഹിതം. എന്നാല്‍ അമേരിക്ക ഹുവാവേയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് വില്‍പ്പന കുറഞ്ഞത്. ഇതിനെ മറികടക്കാന്‍ ഹുവാവേയുടെ കീഴിലുള്ള ഉപകമ്പനിയായ ഓണറിനെ ചൈന തന്നെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിക്ക് വിറ്റിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com