ഇനി പച്ച കുപ്പിയില്ല; സ്‌പ്രൈറ്റ് നാളെ മുതൽ പുതിയ രൂപത്തിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 04:14 PM  |  

Last Updated: 31st July 2022 04:14 PM  |   A+A-   |  

sprite

ചിത്രം: ഫേയ്സ്ബുക്ക്

 


ന്യൂഡൽഹി: സ്‌പ്രൈറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മവരുന്ന പച്ച കുപ്പി ഇനി മറന്നേക്ക്. 60 വർഷങ്ങൾക്കു ശേഷം പച്ച നിറം ഉപേക്ഷിച്ച് ട്രാൻസ്‌പെരന്റ് കുപ്പിയിൽ ആണ് സ്പ്രൈറ്റ് ഇനിമുതൽ വിപണിയിലെത്തുക. കൂടുതൽ സുസ്ഥിരവും, പരിസ്ഥിതി സൗഹൃദവുമാകാനുള്ള ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ. നാളെ മുതൽ വിപണിയിലെത്തുന്ന പുതിയ സ്‌റ്റോക്കുകളിലാണ് ഈ മാറ്റം വരുത്തുക. 

കാർബണേറ്റഡ് ശീതളപാനിയമായ സ്‌പ്രൈറ്റ് നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പച്ച കുപ്പി പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പി.ഇ.ടി) ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഉപയോഗ ശേഷം ഈ കുപ്പികൾ വസ്ത്രങ്ങൾ കാർപ്പെറ്റുകൾ തുടങ്ങിയ ഒറ്റത്തവണ ഉപയോഗ വസ്തുക്കളായാണ് മാറ്റുന്നത്. എന്നാൽ ട്രാൻസ്‌പെരന്റ് കുപ്പികൾ റീസൈക്കിൾ ചെയ്തു പുതിയ കുപ്പികളായി തന്നെ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കേജിംഗ് റീസൈക്കിളിനെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നു സ്‌പ്രൈറ്റ് ബ്രാൻഡ് ഉടമകളായ കൊക്കോ കോള കമ്പനി വ്യക്തമാക്കി.
 

ഈ വാർത്ത കൂടി വായിക്കൂ

കാറ്റ് 2022: നവംബർ 27ന് പരീക്ഷ; ബുധനാഴ്ച മുതൽ അപേക്ഷിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ