വീണ്ടും അദാനിയെ പിന്തള്ളി മുകേഷ് അംബാനി; ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍; ആഗോള പട്ടികയില്‍ ഒമ്പതാമന്‍

വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​കനായി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി
ഗൗതം അദാനി, മുകേഷ് അംബാനി
ഗൗതം അദാനി, മുകേഷ് അംബാനി


മും​ബൈ: വീ​ണ്ടും ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​കനായി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി. അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നിയെ പി​ന്ത​ള്ളി​യാ​ണ് തുടരെ രണ്ടാം തവണ അം​ബാ​നി​ ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മാറിയത്.  ആ​ഗോ​ള അ​തി​സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ ഒൻപതാം സ്ഥാനത്തും അം​ബാ​നി​യെ​ത്തി. 

103 ബി​ല്യ​ൺ ഡോ​ള​റി​ൻറെ ആ​സ്തി​ മു​കേ​ഷ് അം​ബാ​നി​ക്ക് ഇ​പ്പോ​ൾ ഉണ്ടെന്നാണ് ഹു​റൂ​ൺ റി​ച്ച് ലി​സ്റ്റിൽ പറയുന്നത്. അം​ബാ​നി​യു​ടെ ആ​സ്തി​യി​ൽ ഒ​രു വ​ർ​ഷം കൊ​ണ്ട്  24 ശ​ത​മാ​ന​ത്തി​ൻറെ വ​ർ​ധ​ന​വാണ് ഉണ്ടായത്. 2021ൽ 20 ബി​ല്യ​ൺ ഡോ​ള​റാ​ണ് അം​ബാ​നിയുടെ വരുമാനം. 

ഒ​രു വ​ർ​ഷം കൊ​ണ്ട് അ​ദാ​നി​യു​ടെ ആ​സ്തി 49 ബി​ല്യ​ൺ ഡോ​ള​ർ വ​ർ​ധി​ച്ചു. ആസ്തിയിൽ 153 ശതമാനം വർധനവുമായി അദാനി ഏഷ്യൻ പട്ടികയിൽ മുകേഷ് അംബാനിക്ക് തൊട്ടു പിന്നിലുണ്ട്. 2022ൽ ഇന്ത്യയിൽ ഏറ്റവുമധികം സ്വത്ത് സമ്പാദിച്ചതും അദാനിയാണ്. കഴിഞ്ഞ വർഷം ജെ​ഫ് ബെ​സോ​സ്  ​ഉ​ണ്ടാ​ക്കി​യ​തിനേക്കാൾ കൂടുതൽ നേ​ട്ട​മു​ണ്ടാ​ക്കാ​ൻ അ​ദാ​നി​ക്ക് കഴിഞ്ഞു. നൈ​ക്ക ഉ​ട​മ ഫാ​ൽ​ഗു​നി ന​യാ​റാ​ണ് പു​തി​യ​താ​യി ധ​നി​ക​രു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ഇന്ത്യ​ക്കാ​രി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com