സ്‌കൂട്ടിന്റെ സിഇഒ കാംപ്‌ബെല്‍ വില്‍സണ്‍ എയര്‍ഇന്ത്യ തലപ്പത്ത് 

എയര്‍ഇന്ത്യയുടെ എംഡിയും സിഇഒയുമായി കാംപ്‌ബെല്‍ വില്‍സണിനെ ടാറ്റാ സണ്‍സ് നിയമിച്ചു
കാംപ്‌ബെല്‍ വില്‍സണ്‍, എഎന്‍ഐ
കാംപ്‌ബെല്‍ വില്‍സണ്‍, എഎന്‍ഐ

ന്യൂഡല്‍ഹി: എയര്‍ഇന്ത്യയുടെ എംഡിയും സിഇഒയുമായി കാംപ്‌ബെല്‍ വില്‍സണിനെ ടാറ്റാ സണ്‍സ് നിയമിച്ചു. വ്യോമയാന രംഗത്ത് 26 വര്‍ഷത്തെ അനുഭവസമ്പത്തുള്ള കാംപ്‌ബെല്‍ ബജറ്റ് എയര്‍ലൈനായ സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആണ്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അനുബന്ധ കമ്പനിയാണ് സ്‌കൂട്ട്. 

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് വേണ്ടി വിവിധ രാജ്യങ്ങളിലായി 15 വര്‍ഷത്തിലേറെ കാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996ല്‍ ന്യൂസിലന്‍ഡില്‍ എസ്‌ഐഎയുടെ മാനേജ്‌മെന്റ് ട്രെയിനിയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താരയുടെ പങ്കാളിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്. 2011 വരെ അവിടെ തുടര്‍ന്ന കാംപ്‌ബെല്‍ അഞ്ചുവര്‍ഷ കാലം സ്‌കൂട്ടിന്റെ സ്ഥാപക സിഇഒ ആയി ജോലി ചെയ്തു. വിവിധ രംഗങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷം 2020ല്‍ വീണ്ടും സ്‌കൂട്ടിലേക്ക് തന്നെ അദ്ദേഹം തിരികെ എത്തി.

ന്യൂസിലന്‍ഡിലെ കാന്റര്‍ബെറി സര്‍വകലാശാലയില്‍ നിന്ന്് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ മേധാവിയെയാണ് ആദ്യം എയര്‍ഇന്ത്യയുടെ സിഇഒ ആയി നിയമിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com