വീണ്ടും പലിശനിരക്ക് ഉയരുമോ?; പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍

രാജ്യത്ത് പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പനിരക്ക് എട്ടുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഏപ്രിലിലെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 7.79% ആയി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇത് 6.95% ആയിരുന്നു. 2014 മേയിലെ 8.33% കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഏപ്രിലില്‍ രേഖപ്പെടുത്തിയത്. ഇതോടെ വീണ്ടും റിസര്‍വ് ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ഭക്ഷ്യോല്‍പന്ന വിലക്കയറ്റമാണ് പണപ്പെരുപ്പനിരക്ക് ഉയരാന്‍ മുഖ്യകാരണം.മാര്‍ച്ചില്‍ 7.68% ആയിരുന്നത് ഏപ്രിലില്‍ 8.38% ആയി വിലക്കയറ്റ നിരക്ക് കൂടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ നിരക്ക് 1.96% മാത്രമായിരുന്നു. നാണ്യപ്പെരുപ്പം 6% കവിയാതെ സൂക്ഷിക്കുകയാണു റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമെങ്കിലും കഴിഞ്ഞ 4 മാസമായി ഇതു സാധിക്കുന്നില്ല. 

നടപ്പു സാമ്പത്തികവര്‍ഷം നിരക്ക് 6% എന്ന ലക്ഷ്യത്തിലെത്തിക്കുക എളുപ്പമല്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധവും ഭക്ഷ്യ, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലക്കയറ്റവുമാണ് നാണ്യപ്പെരുപ്പത്തിനു പ്രധാന കാരണം.


ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com