399 രൂപ മാത്രം, 10 ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസ ധനസഹായം, ആശുപത്രി ചെലവ്; ഇന്ത്യ പോസ്റ്റ് സ്‌കീം 

കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയ്ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  കുറഞ്ഞ പ്രീമിയത്തില്‍ വലിയ തുകയ്ക്കുള്ള അപകട ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയുമായി ഇന്ത്യ പോസ്റ്റ്. 10 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന രണ്ടു പ്ലാനുകളാണ് ഇന്ത്യ പോസ്റ്റ് അവതരിപ്പിച്ചത്.

399 രൂപയുടെയും 299 രൂപയുടെയും രണ്ടു പ്ലാനുകളാണ് ഇന്ത്യ പോസ്റ്റ് കൊണ്ടുവന്നത്. 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാം. ഒരു വര്‍ഷമാണ് കാലാവധി. ഒരു വര്‍ഷം കഴിഞ്ഞാല്‍ പുതുക്കണം. 

അപകടത്തില്‍ സ്ഥിരമായ പൂര്‍ണ അംഗവൈകല്യം, സ്ഥിരമായ ഭാഗിക അംഗ വൈകല്യം, സ്ഥിരമായി അതിഗുരുതരാവസ്ഥയില്‍ (കോമാ സ്‌റ്റേജ് ) കിടക്കുക ഇവയ്‌ക്കെല്ലാം 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് തുകയായി ലഭിക്കുന്നതാണ് 399 രൂപയുടെ പ്ലാന്‍. 299 രൂപ പ്ലാനിനും ഈ ആനുകൂല്യങ്ങള്‍ ലഭിക്കും. കിടത്തി ചികില്‍സയ്ക്ക്  60,000 രൂപയും, ഒ പി ചികിത്സയ്ക്ക് 30,000 രൂപയും ക്ലെയിം ചെയ്യാം.

399 രൂപയുടെ പ്ലാന്‍ അനുസരിച്ച് അപകട മരണം സംഭവിക്കുന്ന വ്യക്തിയുടെ രണ്ടു മക്കള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വീതം വിദ്യാഭ്യാസ ധന സഹായമായും ലഭിക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ ദിവസം ആയിരം രൂപാ വീതം പത്തു ദിവസത്തേക്ക് ചികിത്സാ ചെലവ് എന്നിവയാണ് 399 രൂപയുടെ മറ്റു സവിശേഷതകള്‍.അപകടത്തില്‍ പെട്ട വ്യക്തി ചികിത്സയില്‍ കഴിയുന്നിടത്ത് കുടുംബാംഗങ്ങള്‍ക്ക് എത്താന്‍ യാത്രാ ചെലവ് ഇനത്തില്‍ 25,000 രൂപ വരെ നല്‍കും.പരിക്കേറ്റയാളിന് ജീവഹാനി ഉണ്ടായാല്‍ മരണാനന്തര ചടങ്ങിനായി 5000 രൂപയും നല്‍കും. 

299 രൂപ പ്ലാനില്‍ വിദ്യാഭ്യാസ ധന സഹായം, അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുമ്പോള്‍ പത്തുദിവസം വരെ ആയിരം രൂപ വീതം നല്‍കല്‍, കുടുംബാംഗങ്ങള്‍ക്കുള്ള യാത്രാ ചെലവ്, മരണാനന്തര ചടങ്ങിനുള്ള ധനസഹായം എന്നിവ ഒഴികെ 399 രൂപയുടെ മറ്റു ആനുകൂല്യങ്ങള്‍ എല്ലാം ലഭിക്കും. കിടത്തി ചികില്‍സയ്ക്ക്  60,000 രൂപയും, ഒ പി ചികിത്സയ്ക്ക് 30,000യും ക്ലെയിം ചെയ്യാനും സാധിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com