വില കുറഞ്ഞ ബ്രാന്‍ഡുകള്‍ തിരിച്ചെത്തും; ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണം അവസാനിപ്പിക്കുന്നു

ടേണ്‍ ഓവര്‍ ടാക്‌സ് എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്‍മാറിയത്
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ഉണ്ടായിരുന്ന ക്ഷാമം തീരുന്നു. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്‌ക്കെത്തും.

വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്‌സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്‌സ്. ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്. 

ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും. 

ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം കിട്ടാനില്ലായിരുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ പൂര്‍ണമായും നിര്‍ത്താക്കും എന്നായിരുന്നു ഡിസ്്റ്റിലറി ഉടമകളുടെ മുന്നറിയിപ്പ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com