രസ്ന സ്ഥാപകൻ അരീസ് പിറോജ്ഷാ ഖംബട്ട അന്തരിച്ചു 

ഹൃദയാഘാതത്തെത്തുടർന്ന് നവംബർ 19ന് ഹൈദരാബാദിലായിരുന്നു അന്ത്യം
അരീസ്‌ പിറോജ്ഷാ ഖംബട്ട
അരീസ്‌ പിറോജ്ഷാ ഖംബട്ട

ഹൈദരബാദ്: സോഫ്റ്റ് ഡ്രിങ്ക് കമ്പനിയായ രസ്‌നയുടെ സ്ഥാപകൻ അരീസ്‌ പിറോജ്ഷാ ഖംബട്ട (85) അന്തരിച്ചു. ഹൃദയാഘാതം സംഭവിച്ചതിനെത്തുടർന്ന് നവംബർ 19ന് ഹൈദരാബാദിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു.

പിതാവ് ഫിറോജ ഖംബട്ട ആരംഭിച്ച ചെറുകിട വ്യാപാരമാണ് അരീസ്‌ ഖംബട്ട പിന്നീട് അറുപതോളം രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ചെലവുകുറഞ്ഞ ശീതള പാനീയം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 1970ലാണ് അരീസ് പിറോജ്ഷാ ഖംബട്ട രസ്നയ്ക്ക് തുടക്കമിട്ടത്. അഞ്ച് രൂപയുടെ സാഷെ വാങ്ങിയാൽ 32 ഗ്ലാസ് ശീതളപാനീയമാക്കി മാറ്റാം എന്നായിരുന്നു വാ​ഗ്ദാനം. 80കളിലേയും 90കളിലേയും 'ഐ ലവ് യൂ രസ്‌ന' ക്യാമ്പയിൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. 

രാഷ്ട്രപതിയുടെ ഹേംഗാര്‍ഡ് പുരസ്‌കാരം, സിവില്‍ ഡിഫന്‍സ് മെഡല്‍, പശ്ചിമി സ്റ്റാര്‍, സമര്‍സേവ സ്റ്റാര്‍, സംഗ്രാം സ്റ്റാര്‍ എന്നീ മെഡലുകള്‍ അരീസ്‌ ഖംബട്ടയ്ക്ക് ലഭിച്ചു. കൂടാതെ വാണിജ്യരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ച് നാഷണല്‍ സിറ്റസണ്‍സ് അവാര്‍ഡ് നൽകിയും രാജ്യം ആദരിച്ചു.

പെര്‍സിസ് ആണ് ഭാര്യ. പിരൂസ്, ഡെല്‍ന, രൂസാന്‍ എന്നിവരാണ് മക്കള്‍.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com