ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ വീഴരുത്; ടിപ്പ്‌സുമായി എസ്ബിഐ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 01:30 PM  |  

Last Updated: 24th November 2022 01:30 PM  |   A+A-   |  

SBI

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകളില്‍ വീണ് തട്ടിപ്പിന് ഇരയാകുന്ന ആളുകളുടെ എണ്ണം ഓരോ ദിവസം കഴിയുന്തോറും വര്‍ധിച്ചുവരികയാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ടിപ്പ്‌സുകള്‍ പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.

ലോണ്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുന്‍പ് അതിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ശ്രമിക്കണമെന്ന് എസ്ബിഐ മുന്നറിയിപ്പ് നല്‍കുന്നു. സംശയം തോന്നുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിയമവിരുദ്ധമായ ആപ്പുകള്‍ ഉപയോഗിക്കരുത്. അവ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് വരാമെന്നും എസ്ബിഐയുടെ ടിപ്പ്‌സില്‍ പറയുന്നു.

ആപ്പ് പെര്‍മിഷന്‍ സെറ്റിങ് പരിശോധിച്ച് ഡേറ്റ ആരും മോഷ്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ബാങ്ക്, ധനകാര്യ സ്ഥാപനം എന്ന വ്യാജേന ബന്ധപ്പെടുന്നവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ കൈമാറാതിരിക്കുക. 

 

സംശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ കണ്ടെത്തിയാല്‍ ലോക്കല്‍ പൊലീസിനെ വിവരം അറിയിക്കുക. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ https://cybercrime.gov.in ല്‍ റിപ്പോര്‍ട്ട് ചെയ്യാനും എസ്ബിഐ നിര്‍ദേശിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹൃദ്രോഗികള്‍ക്ക് ആശ്വാസം, സ്‌റ്റെന്റിന്റെ വില കുറയും; അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ