'ഇനി അധികനാള്‍ വേണ്ടിവരില്ല', ട്വീറ്റ് തിരുത്തി ട്വിറ്റര്‍; പരീക്ഷണം വിജയകരം, മാറ്റങ്ങള്‍ കാണാം

ആഴ്ചകള്‍ക്ക് മുന്‍പാണ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് മൈക്രോ ബ്ലോഗിങ് കമ്പനിയായ ട്വിറ്റര്‍ അറിയിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആഴ്ചകള്‍ക്ക് മുന്‍പാണ് സന്ദേശങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള ഫീച്ചര്‍ വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് മൈക്രോ ബ്ലോഗിങ് കമ്പനിയായ ട്വിറ്റര്‍ അറിയിച്ചത്. ഉപയോക്താക്കളുടെ കാത്തിരിപ്പിന് ഇനി കുറെനാള്‍ വേണ്ടിവരില്ലെന്ന സൂചന നല്‍കി എഡിറ്റ് ഫീച്ചര്‍ വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് ട്വിറ്റര്‍. എഡിറ്റ് ചെയ്ത സന്ദേശം ട്വിറ്റര്‍ തന്നെ പങ്കുവെച്ചാണ് ഉപയോക്താക്കള്‍ക്ക് പ്രതീക്ഷ പകര്‍ന്നത്.

ട്വിറ്റര്‍ ബ്ലൂ ഹാന്‍ഡില്‍ ആണ് ഫീച്ചര്‍ പരീക്ഷിച്ചതായി കാണിച്ച് ട്വീറ്റ് ചെയ്തത്. എഡിറ്റ് ചെയ്ത സന്ദേശം എങ്ങനെയായിരിക്കുമെന്നതിന്റെ മാതൃകയാണ് പങ്കുവെച്ചത്. ഒറിജിനല്‍ ട്വീറ്റ് പരിഷ്‌കരിച്ചതായി കാണിക്കാന്‍ എഡിറ്റ് ചെയ്ത ട്വീറ്റില്‍ പെന്‍സില്‍ രൂപം, ലാസ്റ്റ് എഡിറ്റഡ് ലേബല്‍ എന്നിവ നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച പങ്കുവെച്ച ട്വീറ്റാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. ഈ ഫീച്ചര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് കാണിക്കുന്നതിന് വേണ്ടിയായിരുന്നു ട്വീറ്റ്.

ബ്ലൂ ടിക്ക് ലഭിച്ച അംഗീകൃത ഉപയോക്താക്കള്‍ക്കാണ് ആദ്യം ഈ സേവനം ലഭിക്കുക എന്നാണ് കമ്പനി നേരത്തെ അറിയിച്ചത്. എഡിറ്റ് ബട്ടണ്‍ ഉപയോഗിക്കാന്‍ ഉപയോക്താവ് മാസംതോറും 4.99 ഡോളര്‍ വരിസംഖ്യയായി നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ട്വിറ്ററിന്റെ പ്രതിമാസ വരിസംഖ്യ സേവനത്തിന്റെ ഔദ്യോഗിക അക്കൗണ്ടായ ട്വിറ്റര്‍ ബ്ലൂ ഇന്ത്യയില്‍ ഇതുവരെ സേവനം ആരംഭിച്ചിട്ടില്ല.അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സബ്‌സ്‌ക്രിപ്ഷ്യന്‍ സേവനം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com