കാന്‍സറിന് കാരണമാകുമോ?; ഡോവിന്റേത് അടക്കം ഡ്രൈ ഷാമ്പൂകള്‍ തിരിച്ചുവിളിച്ച് യൂണിലിവര്‍

ഡോവ് ഉള്‍പ്പെടെ ചില ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ എഫ്എംസിജി കമ്പനി യൂണിലിവര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ഡോവ് ഉള്‍പ്പെടെ ചില ബ്രാന്‍ഡുകള്‍ തിരിച്ചുവിളിച്ച് പ്രമുഖ എഫ്എംസിജി കമ്പനി യൂണിലിവര്‍.കാന്‍സറിന് കാരണമാകുന്ന രാസവസ്തു അടങ്ങിയിരിക്കുന്നു എന്ന അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഡോവിന്റേത് അടക്കം വിവിധ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഡ്രൈ ഷാമ്പൂ ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഇതില്‍ അടങ്ങിയിരിക്കുന്ന ബെന്‍സീന്‍ എന്ന രാസവസ്തു കാന്‍സറിന് കാരണമാകുമെന്ന എഫ്ഡിഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. നെക്‌സസ്, സുവേ, ട്രെസെമ്മെ, ടിഗി എന്നിവയാണ് തിരിച്ചുവിളിച്ച മറ്റു ബ്രാന്‍ഡുകള്‍. ഇവയെല്ലാം ഡ്രൈ ഷാമ്പൂ ഉല്‍പ്പന്നങ്ങളാണ്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട വ്യക്തിഗത ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന എയറോസോള്‍ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതായുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി എഫ്ഡിഎയുടെ നോട്ടീസില്‍ പറയുന്നു.

ഡ്രൈ ഷാമ്പൂ ഉല്‍പ്പന്നങ്ങളില്‍ സ്േ്രപ ചെയ്യാന്‍ സഹായിക്കുന്ന രാസവസ്തു സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നു എന്നതാണ് കണ്ടെത്തല്‍. ബെന്‍സീന്റെ സാന്നിധ്യം കാന്‍സര്‍ അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഉല്‍പ്പന്നങ്ങള്‍ മടക്കിവിളിക്കുന്നതെന്ന് യൂണിലീവര്‍ അറിയിച്ചു. 2021 ഒക്ടോബറിന് മുന്‍പ് നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com