മുകേഷ് അംബാനി തിരുപ്പതിയില്‍; ക്ഷേത്രത്തിന്  ഒന്നരക്കോടി രൂപ സംഭാവന - വിഡിയോ

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 16th September 2022 02:52 PM  |  

Last Updated: 16th September 2022 02:52 PM  |   A+A-   |  

AMBANI

മുകേഷ് അംബാനി ക്ഷേത്ര ഭാരവാഹികള്‍ക്കു ചെക് കൈമാറുന്നു/എഎന്‍ഐ

 

തിരുപ്പതി: തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിന് ഒന്നര കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്നു രാവിലെയാണ് അംബാനി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്.

എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ സിഇഒ വീരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും റിലയന്‍സിലെ ഉന്നത ഉദ്യോഗസ്ഥരും മുകേഷ് അംബാനിക്കൊപ്പം ഉണ്ടായിരുന്നു. 

ദര്‍ശന ശേഷം ഒന്നരക്കോടി രൂപയുടെ ചെക്ക് അംബാനി ദേവസ്വം അഡീഷനല്‍ എക്‌സിക്യൂട്ടിവ് ഓഫിസര്‍ക്കു കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

4,588 കോടി നഷ്ടം; ബൈജൂസ് പ്രതിസന്ധിയില്‍?

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ