സാമ്പത്തിക പ്രതിസന്ധി; ഫോര്‍ഡിലും കൂട്ടപ്പിരിച്ചുവിടല്‍

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 3800 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു
ഫോര്‍ഡ്, ഫയല്‍/ എപി
ഫോര്‍ഡ്, ഫയല്‍/ എപി
Updated on

ബെര്‍ലിന്‍: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 3800 പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനകം യൂറോപ്പില്‍ ഫോര്‍ഡിന്റെ വിവിധ  കേന്ദ്രങ്ങളില്‍ നിന്നാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. കൂടാതെ ഇലക്ട്രിക് കാറുകളില്‍ നിന്നുള്ള മത്സരം വര്‍ധിച്ചതും ജീവനക്കാരെ പിരിച്ചുവിടാന്‍ മറ്റൊരു കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നു.

ജര്‍മ്മനിയില്‍ മാത്രം 2300 പേരെയാണ് പിരിച്ചുവിടുന്നത്. യുകെ 1300, യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ 200 എന്നിങ്ങനെയാണ് പിരിച്ചുവിടുന്നതിന്റെ പട്ടിക. 2035 ഓടേ യൂറോപ്പില്‍ വാഹനങ്ങള്‍ പൂര്‍ണമായി ഇലക്ട്രിക്കിലേക്ക് മാറ്റുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനം തന്നെ കമ്പനിയുടെ യൂറോപ്പിലെ ആദ്യ ഇലക്ട്രിക് വാഹനത്തിന്റെ നിര്‍മ്മാണം ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

പിരിച്ചുവിടുന്നതില്‍ 2800 പേര്‍ എന്‍ജിനീയറിങ് മേഖലയില്‍ ജോലി ചെയ്യുന്നവരായിരിക്കും. അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ നിന്നാണ് മറ്റ് ആയിരം പേരെ പിരിച്ചുവിടുന്നതെന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com