സ്വന്തം ചിത്രം ഉപയോഗിച്ച് ഇമോജി ക്രിയേറ്റ് ചെയ്യാം, ഫോട്ടോമോജി ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്; വിശദാംശങ്ങള്‍

 മെസേജിങ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍
I​ഗൂ​ഗിൾ: ഫയൽ/എപി
I​ഗൂ​ഗിൾ: ഫയൽ/എപി

ന്യൂഡല്‍ഹി:  മെസേജിങ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. ഗൂഗിള്‍ മെസേജസില്‍ വ്യക്തിഗത ഇമോജികള്‍ ക്രിയേറ്റ് ചെയ്ത് പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫോട്ടോമോജി ഫീച്ചറാണ് അവതരിപ്പിച്ചത്.

ഉപയോക്താവിന്റെ ചിത്രം ഉപയോഗിച്ച് തന്നെ ഇമോജികള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഫീച്ചര്‍. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ ഉടന്‍ തന്നെ എല്ലാവരിലേക്കും എത്തിക്കും. സന്ദേശങ്ങള്‍ക്ക് കൂടുതല്‍ വ്യക്തിപരമായ അടുപ്പം സൃഷ്ടിക്കാന്‍ സഹായിക്കുന്ന തരത്തിലാണ് ഫീച്ചര്‍. ഉപയോക്താവിന്റെ മുഖം, തമാശരൂപത്തിലുള്ള ഭാവപ്രകടനങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് ഇമോജി സൃഷ്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം. 

റിയാക്ഷന്‍ ബാര്‍, ഇമോജി പിക്കര്‍ എന്നിവയില്‍ നിന്നാണ് ഫോട്ടോമോജി ക്രിയേറ്റ് ചെയ്യേണ്ടത്. ഇമോജി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ സന്ദേശങ്ങള്‍ക്കൊപ്പം ചെറിയ ചിത്രമായി പങ്കുവെയ്ക്കാന്‍ കഴിയും. ചിത്രത്തില്‍ ടാപ്പ് ചെയ്യുമ്പോള്‍ ഇമോജി ഫുള്‍ ഫോട്ടോയായി കാണാന്‍ കഴിയുന്നവിധമാണ് സാങ്കേതികവിദ്യ. 

ഒരേ സമയം 30 ഫോട്ടോമോജികള്‍ വരെ സേവ് ചെയ്ത് വെയ്ക്കാന്‍ സാധിക്കും. ഫോട്ടോമോജി ടാബില്‍ നിന്ന് ഇവ ഡിലീറ്റ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാം. ഇമോജി പിക്കര്‍, റിയാക്ഷന്‍ ബാര്‍ എന്നിവയില്‍ നിന്നാണ് ഇമോജികള്‍ ക്രിയേറ്റ് ചെയ്യേണ്ടത്. ഇമോജി ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഫോട്ടോമോജി ടാബിലാണ് വന്നുകിടക്കുക. ഇതില്‍ നിന്ന് മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കാന്‍ കഴിയുന്നവിധമാണ് ക്രമീകരണം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com