വാട്‌സ്ആപ്പ് വഴിയും ട്രെയിന്‍യാത്രയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം; അറിയേണ്ടത് ഇത്രമാത്രം 

ഇ- കാറ്ററിങ് സേവനം കൂടുതല്‍ ഉപഭോക്തൃസൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഐആര്‍സിടിസി വാട്‌സ്ആപ്പ് സേവനം ആരംഭിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഇ- കാറ്ററിങ് സേവനം കൂടുതല്‍ ഉപഭോക്തൃസൗഹൃദമാക്കാന്‍ ലക്ഷ്യമിട്ട് ഐആര്‍സിടിസി വാട്‌സ്ആപ്പ് സേവനം ആരംഭിച്ചു. 8750001323 എന്ന വാട്‌സ്്ആപ്പ് നമ്പര്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്ന സേവനമാണ് ഐആര്‍സിടിസി ആരംഭിച്ചത്.

നിലവില്‍ www.catering.irctc.co.in എന്ന വെബ് സൈറ്റ് വഴിയും ഇ- കാറ്ററിങ് ആപ്പ് വഴിയും സമാനമായ നിലയില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന്റെ ഭാഗമായാണ് വാട്‌സ്ആപ്പ് സേവനം കൂടി ഐആര്‍സിടിസി ആരംഭിച്ചത്.

തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഐആര്‍സിടിസിയുടെ ബിസിനസ് വാട്‌സ്ആപ്പ് നമ്പറായ 8750001323 ല്‍ നിന്ന് ഉപഭോക്താവിന് സന്ദേശം അയക്കും.www.ecatering.irctc.co.in. എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇ- കാറ്ററിങ് സേവനം തെരഞ്ഞെടുക്കാം എന്ന് വ്യക്തമാക്കുന്നതാണ് സന്ദേശം. ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം, ആഗ്രഹിക്കുന്ന റെസ്റ്റോറന്റില്‍ നിന്ന് തെരഞ്ഞെടുക്കാന്‍ കഴിയുന്നവിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഇ- കാറ്ററിങ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും എന്നത് കൊണ്ട് ഉപഭോക്താവിന് ഇത് ഏറെ ഗുണം ചെയ്യും.

അടുത്ത ഘട്ടത്തില്‍ നേരിട്ട് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുന്നവിധം സംവിധാനം പരിഷ്‌കരിക്കുമെന്നാണ് ഐആര്‍സിടിസി അറിയിച്ചത്.   ചാറ്റ് ബോട്ട് വഴി  ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുംവിധമാണ് പുതിയ സംവിധാനം. നിലവില്‍ തെരഞ്ഞെടുത്ത ട്രെയിനുകളില്‍ മാത്രമാണ് പുതിയ പരിഷ്‌കാരം. ഉപഭോക്താക്കളുടെ അഭിപ്രായം കണക്കിലെടുത്ത് കൂടുതല്‍ ട്രെയിനുകളിലേക്ക് സേവനം നീട്ടാനാണ് ഐആര്‍സിടിസി ആലോചിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com