പ്രതിമാസ വരുമാനം, ഒന്‍പത് ലക്ഷം വരെ നിക്ഷേപിക്കാം; പോസ്റ്റ് ഓഫീസ് സ്‌കീം, വിശദാംശങ്ങള്‍

വിവിധ ഘടകങ്ങളെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാവാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിവിധ ഘടകങ്ങളെ മുന്‍നിര്‍ത്തി നിക്ഷേപകര്‍ക്ക് വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉണ്ടാവാം. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ നിക്ഷേപ പദ്ധതി തെരഞ്ഞെടുക്കുന്നത്. പ്രതിമാസം വരുമാനം ലഭിക്കുന്ന തരത്തിലുള്ള നിക്ഷേപ പദ്ധതിയാണ് ആഗ്രഹിക്കുന്നതെങ്കില്‍ തെരഞ്ഞെടുക്കാവുന്നതാണ് പോസ്റ്റ് ഓഫീസിന്റെ മാസംതോറുമുള്ള വരുമാന സ്‌കീം.

കേന്ദ്ര ബജറ്റില്‍ ഇതില്‍ നിക്ഷേപിക്കാവുന്ന പരിധി വര്‍ധിപ്പിച്ചതോടെ, സ്‌കീമിന്റെ പ്രാധാന്യം വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 4.5 ലക്ഷമാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. വ്യക്തിഗത അക്കൗണ്ടുകളില്‍ ഇത് ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 

മിനിമം ആയിരം രൂപ നിക്ഷേപിച്ച് കൊണ്ട് ആരംഭിക്കാവുന്ന പദ്ധതിയാണിത്. വ്യക്തിഗത അക്കൗണ്ടുകളില്‍ പരമാവധി ഒന്‍പത് ലക്ഷം വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിന്റെ പരിധി 15 ലക്ഷമാണ്. ഒരു ജോയിന്റ് അക്കൗണ്ടില്‍ മൂന്ന് മുതിര്‍ന്നവര്‍ക്ക് വരെ ചേരാം.

7.1 ശതമാനമാണ് പലിശ. ജനുവരി ഒന്നുമുതല്‍ ഇതാണ് നല്‍കി വരുന്നത്. ഓരോ മാസവും നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തില്‍ ഈ പലിശ പ്രതിമാസ വരുമാനമായി നല്‍കുന്നതാണ് പദ്ധതി. മുന്‍കൂട്ടി നിശ്ചയിച്ച കാലാവധി തീരും വരെ വരുമാനം ലഭിക്കും. ഇസിഎസ് വഴിയും മറ്റും പലിശ പിന്‍വലിക്കാന്‍ കഴിയും വിധമാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. സേവിങ്‌സ് അക്കൗണ്ടിലേക്ക് പലിശ ഓട്ടോ ക്രെഡിറ്റ് ചെയ്യുകയാണ്. 

അഞ്ചുവര്‍ഷ കാലാവധി തീരുമ്പോള്‍ അക്കൗണ്ട് ക്ലോസ് ചെയ്യണം. ഒരു വര്‍ഷം കഴിഞ്ഞും അക്കൗണ്ട് ക്ലോസ് ചെയ്ത് പണം പിന്‍വലിക്കാം. എന്നാല്‍ നേരിയ നഷ്ടം സംഭവിക്കും. ഒരു ശതമാനം മുതല്‍ രണ്ടുശതമാനത്തിന്റെ വരെ നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com