470 വിമാനങ്ങള്‍, 15,000 കോടി ഡോളര്‍ ചെലവ്; ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് എയര്‍ ഇന്ത്യ

ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  ലോകത്തിലെ ഏറ്റവും വലിയ വിമാനം വാങ്ങല്‍ കരാറില്‍ ഒപ്പിട്ട് ടാറ്റാ ഗ്രൂപ്പിന്റെ എയര്‍ ഇന്ത്യ. ഫ്രാന്‍സിലെ എയര്‍ബസ്, അമേരിക്കന്‍ കമ്പനിയായ ബോയിങ് എന്നിവയില്‍ നിന്ന് മൊത്തം 470 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുകളിലാണ് എയര്‍ഇന്ത്യ ഒപ്പിട്ടത്. 

എയര്‍ബസില്‍ നിന്ന് മാത്രം 250 വിമാനങ്ങളാണ് വാങ്ങുക. എ350, എ320 വിഭാഗങ്ങളിലുള്ള വിമാനങ്ങളാണ് വാങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സിലാണ് എയര്‍ബസുമായി ബന്ധപ്പെട്ട കരാര്‍ പ്രഖ്യാപിച്ചത്. 10,000 കോടി ഡോളറിലേറെയാണു ചെലവ്. 

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദത്തിലെ നാഴികക്കല്ലാണു കരാറെന്നു മാക്രോണ്‍ പറഞ്ഞു. വ്യോമയാന മേഖലയില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയെന്നും അടുത്ത 15 വര്‍ഷത്തില്‍ 2,500 വിമാനങ്ങള്‍ ആവശ്യമാണെന്നും മോദി വ്യക്തമാക്കി. കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, പിയൂഷ് ഗോയല്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരും പങ്കെടുത്തു. 220 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതിന് ഏകദേശം 4500 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com