തട്ടിപ്പില്‍ വീഴരുത് എന്ന് ആഗ്രഹമുണ്ടോ?; ഇപിഎഫ് അക്കൗണ്ടുകളും സുരക്ഷിതമാക്കാം, ചെയ്യേണ്ടത് ഇത്രമാത്രം 

ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ആധാര്‍, പാന്‍ , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്‌തോ മെസേജ് അയച്ചോ തട്ടിപ്പ് നടത്തുന്നവര്‍ വര്‍ധിച്ചുവരികയാണ്
ഇപിഎഫ്ഒ, ഫയല്‍ ചിത്രം
ഇപിഎഫ്ഒ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബാങ്ക് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ആധാര്‍, പാന്‍ , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് ഫോണ്‍ ചെയ്‌തോ മെസേജ് അയച്ചോ തട്ടിപ്പ് നടത്തുന്നവര്‍ വര്‍ധിച്ചുവരികയാണ്. ഇതില്‍ വീണ് പണം നഷ്ടമായവര്‍ നിരവധിയുണ്ട്. ഇപ്പോള്‍ ഇപിഎഫ്ഒയില്‍ നിന്നാണ് വിളിക്കുന്നതെന്നും മെസേജ് ചെയ്യുന്നതെന്നും പറഞ്ഞ് ജീവനക്കാരെ തട്ടിപ്പിന് ഇരയാക്കാന്‍ ശ്രമിക്കുന്നവരും സജീവമായി രംഗത്തുണ്ട്. 

അടുത്തിടെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ക്ലെയിം ഇപിഎഫ്ഒ നിരാകരിച്ചു എന്ന് ചൂണ്ടിക്കാണിച്ച് അക്കൗണ്ടുടമയ്ക്ക് ഒരു ടെക്സ്റ്റ് മെസേജ് ലഭിച്ചു. എന്നാല്‍ ഇത് തട്ടിപ്പാണ് എന്ന് മനസിലാക്കി ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഇപിഎഫ്ഒയെ ടാഗ് ചെയ്ത് അക്കൗണ്ടുടമ ട്വിറ്ററില്‍ കുറിപ്പിട്ടു. യഥാര്‍ഥത്തില്‍ ബാങ്ക് പോലെ തന്നെ ഇപിഎഫ്ഒയും വ്യക്തിഗത വിവരങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ല. പാന്‍, യുഎഎന്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഒടിപി എന്നിവ ആവശ്യപ്പെട്ട് ഇപിഎഫ്ഒ വിളിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യില്ലെന്ന് ഇപിഎഫ്ഒ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപിഎഫ്ഒ വരിക്കാര്‍ക്ക് അവരുടെ ഇപിഎഫ് അക്കൗണ്ട് രേഖകള്‍ ഓണ്‍ലൈനില്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയുമെന്ന് ഇപിഎഫ്ഒയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇപിഎഫ്ഒ സേവനങ്ങളില്‍ ചിലത് കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കറില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്‌ഫോം ആയതു കൊണ്ട് ഡിജിലോക്കറില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമാണെന്നും ഇപിഎഫ്ഒ അറിയിച്ചു.

യുഎഎന്‍ കാര്‍ഡ്, പെന്‍ഷന്‍ പേയ്‌മെന്റ് ഓര്‍ഡര്‍, സ്‌കീം സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഇപിഎഫ്ഒയുടെ വിവിധ സേവനങ്ങള്‍ ഡിജിലോക്കര്‍ വഴി നിര്‍വഹിക്കാന്‍ സാധിക്കും.അതിനായി ആദ്യം ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. മൊബൈല്‍ ഫോണും ആധാര്‍ നമ്പറും ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ഡിജിലോക്കറില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. ഒടിപിയുടെ അടിസ്ഥാനത്തില്‍ വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ തീര്‍ക്കേണ്ടത്. തുടര്‍ന്ന് ആവശ്യമായ രേഖകള്‍ ഫെച്ച് ചെയ്യുന്നതോടെ രേഖകള്‍ ഡിജിലോക്കറില്‍ സുരക്ഷിതമാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com