പത്തുലക്ഷം രൂപയില്‍ താഴെ വില, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ക്രൂസ് കണ്‍ട്രോള്‍; മഹീന്ദ്രയുടെ പുതിയ ഥാര്‍, വിശദാംശങ്ങള്‍ 

എസ് യുവി രംഗത്ത് ഏറെ ശ്രദ്ധ നേടിയ, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ 2023ലെ പുതിയ മോഡല്‍ അവതരിപ്പിച്ചു
മഹീന്ദ്ര ഥാര്‍, IMAGE CREDIT: Mahindra
മഹീന്ദ്ര ഥാര്‍, IMAGE CREDIT: Mahindra

മുംബൈ: എസ് യുവി രംഗത്ത് ഏറെ ശ്രദ്ധ നേടിയ, പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഥാറിന്റെ 2023ലെ പുതിയ മോഡല്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് പുതിയ ഥാര്‍ വിപണിയിലെത്തുക.ടു വീല്‍ ഡ്രൈവ് ഥാറിന് 9.99 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. ജനുവരി 14ന് ഡെലിവറി ആരംഭിക്കും.

1.5ലിറ്റര്‍ ഡീസല്‍ മോഡലിനാണ് പത്തുലക്ഷം രൂപയില്‍ താഴെ വില വരുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രാള്‍ ഓട്ടോമാറ്റിക് വേരിയന്റിന് 13.49 ലക്ഷം വില വരും. എ എക്‌സ് ഓപ്ഷനല്‍, എല്‍ എക്‌സ് ട്രിമ്മുകളില്‍ വാഹനം ലഭ്യമാണ്. ജനുവരി 14 മുതല്‍ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. 

പുതിയ രണ്ട് കളര്‍ സ്‌കീമുകളാണ് 4×2 നെ 4×4 ല്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. ഫയറിങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ നിറങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി. നെപ്പോളി ബ്ലാക്ക്, റെഡ് റേജ്, ഗ്യാലക്‌സി ഗ്രേ എന്നി 4×4-ല്‍ വാഗ്ദാനം ചെയ്യുന്ന നിറങ്ങള്‍ക്ക് പുറമേയാണിത്. കാഴ്ചയില്‍ ് 4×2 ഉം 4×4ഉം ഒരുപോലെയാണ്. 

ആള്‍ ടെറയിന്‍ 18 ഇഞ്ച് അലോയ് വീലുകളിലാണ് വാഹനം എത്തുന്നത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി പ്രോഗ്രാം,ഫോഗ് ലാമ്പുകള്‍, ക്രൂസ് കണ്‍ട്രോള്‍, റൂഫ് മൗണ്ടഡ് സ്പീക്കറുകള്‍, ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ട്.

 4×2 റിയല്‍ വീല്‍ വേരിയന്റിന് പുതിയൊരു ഡീസല്‍ എഞ്ചിന്‍ ഇടംപിടിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ തന്നെ XUV300നും കരുത്ത് പകരുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണിത്. ഈ എഞ്ചിന്‍ 115 bhp പവറും 300 Nm ടോര്‍ക്കും ഉത്പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ വാഹനത്തില്‍ വരുന്നത്. ഡീസലില്‍ നിന്ന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഒഴിവാക്കി.

4×4 ലെ അതേ 2.0 ലിറ്റര്‍ പെട്രോള്‍ യൂണിറ്റാണ് ടു വീല്‍ െ്രെഡവിന് കരുത്തേകുന്ന മറ്റൊരു എഞ്ചിന്‍. 150 bhp പവറും 300 Nm ടോര്‍ക്കും എഞ്ചിന്‍ ഉത്പ്പാദിപ്പിക്കും. ഈ എഞ്ചിനില്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com