പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണം; എണ്ണ കമ്പനികളോട് കേന്ദ്ര പെട്രോളിയം മന്ത്രി 

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്ര ഹര്‍ദീപ് സിങ് പുരി
ഹര്‍ദീപ് സിങ് പുരി, ഫയൽ
ഹര്‍ദീപ് സിങ് പുരി, ഫയൽ

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. എണ്ണ വിതരണ കമ്പനികളോടാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. 

ആഗോളതലത്തില്‍ കുതിച്ചുയര്‍ന്ന അസംസ്‌കൃത എണ്ണ വില താഴാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതിരണം. ഗംഗാനദിയില്‍ സിഎന്‍ജി ഇന്ധനമായുള്ള ബോട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് എണ്ണ വിതരണ കമ്പനികള്‍ക്ക് മുന്നില്‍ മന്ത്രി ഇക്കാര്യം മുന്നോട്ടുവെച്ചത്.

കുറഞ്ഞ വിലയ്ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിറ്റത് വഴി 21,200 കോടി രൂപയുടെ നഷ്ടമാണ് എണ്ണ വിതരണ കമ്പനികള്‍ നേരിട്ടത്. എന്നാല്‍ നിലവില്‍ എണ്ണയുടെ വില ആഗോളതലത്തില്‍ കുറഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇതിന്റെ നേട്ടം ജനങ്ങളിലേക്ക് കൈമാറണമെന്ന ആവശ്യമാണ് ഉയരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com