പാന്‍ ആധാറുമായി ഇനിയും ബന്ധിപ്പിച്ചില്ലേ?; എസ്എംഎസ് അയച്ചും എളുപ്പം ചെയ്യാം, വിശദാംശങ്ങള്‍

മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മാര്‍ച്ച് അവസാനത്തോടെ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പറുകള്‍ പ്രവര്‍ത്തന രഹിതമാകുമെന്നാണ് ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്. മാര്‍ച്ച് 31ന് മുന്‍പ് പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. അല്ലാത്തപക്ഷം പാന്‍ പ്രവര്‍ത്തനരഹിതമാകുമെന്നും തുടര്‍ന്നുള്ള സാമ്പത്തിക ഇടപാടുകളെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. 

പാന്‍ പ്രവര്‍ത്തന രഹിതമായാല്‍, ആദായനികുതി നിയമത്തിന് കീഴില്‍ വരുന്ന നിയമനടപടി നേരിടേണ്ടിവരും. പാന്‍ ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ആദായനികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍ നമ്പര്‍ ഒരു പ്രധാന കെവൈസി സംവിധാനം ആയതിനാല്‍ ബാങ്ക് ഇടപാടുകളും നടക്കില്ല. പാന്‍ കാര്‍ഡ് വിവരങ്ങള്‍ പൂരിപ്പിക്കുമ്പോള്‍ നേരിയ അക്ഷരത്തെറ്റ് കടന്നുകൂടിയാല്‍ തന്നെ പിഴ ചുമത്തും. ഒരാള്‍ക്ക് രണ്ടു പാന്‍ കാര്‍ഡ് ഉണ്ടായാലും സമാനമായ പിഴ ഒടുക്കേണ്ടതായി വരും.

ഇ ഫയലിങ് പോര്‍ട്ടല്‍ വഴിയും എസ്എംഎസ് മുഖേനയും പാന്‍ കാര്‍ഡിനെ ആധാറുമായി ലിങ്ക് ചെയ്യാം. എസ്എംഎസ് വഴി ലിങ്ക് ചെയ്യുന്ന വിധം ചുവടെ:

യുഐഡിപാന്‍ എന്ന ഫോര്‍മാറ്റില്‍ സന്ദേശം ടൈപ്പ് ചെയ്യുക

യുഐഡിപാന്‍ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത ശേഷം ആധാര്‍ നമ്പറും പാന്‍ നമ്പറും ടൈപ്പ് ചെയ്യുക

56161 അല്ലെങ്കില്‍  567678 എന്ന നമ്പറിലേക്ക് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് എസ്എംഎസ് അയക്കുക

പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും

incometaxindiaefiling.gov.in എന്ന പോര്‍ട്ടലില്‍ കയറിയും പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യണം. പാന്‍ നമ്പര്‍ യുസര്‍ ഐഡിയായി നല്‍കി വേണം രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് തെളിഞ്ഞുവരുന്ന വിന്‍ഡോയില്‍ കയറി പാന്‍കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. അത്തരത്തില്‍ പോപ്പ് അപ്പ് വിന്‍ഡോ വന്നില്ലായെങ്കില്‍ മെനു ബാറിലെ പ്രൊഫൈല്‍ സെറ്റിങ്ങ്‌സില്‍ കയറി ലിങ്ക് ആധാറില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. വിശദാംശങ്ങള്‍ വെരിഫൈ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസാനം ലിങ്ക് നൗവില്‍ ക്ലിക്ക് ചെയ്ത് വേണം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com