ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ലേ?; മാറ്റം വരുത്താം, ചെയ്യേണ്ടത് ഇത്രമാത്രം 

ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ബാങ്കിങ് അടക്കം വിവിധ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഇന്ന് ഒരു സുപ്രധാന രേഖയായി മാറിക്കഴിഞ്ഞു. ഒട്ടുമിക്ക ആളുകളും ആധാര്‍ കാര്‍ഡിലെ ഫോട്ടോയില്‍ തൃപ്തരല്ല. പേര്, ജനനത്തീയതി, ഇ-മെയില്‍, ഫോണ്‍ നമ്പര്‍ തുടങ്ങി ആധാര്‍ കാര്‍ഡിലെ വിവരങ്ങൡ മാറ്റം വരുത്താന്‍ യുഐഡിഎഐ സൗകര്യം ഒരുക്കിയിട്ടുണ്ട്. സമാനമായ നിലയില്‍ ഫോട്ടോയിലും മാറ്റം വരുത്താന്‍ കഴിയും. എന്നാല്‍ ഓണ്‍ലൈനായി ഫോട്ടോ മാറ്റാന്‍ സാധിക്കില്ല.

ആധാറിലെ ഫോട്ടോ മാറ്റുന്ന വിധം ചുവടെ:

ആദ്യം യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ uidai.gov.in ല്‍ കയറുക

ആധാര്‍ എന്റോള്‍മെന്റ് ഫോം ഡൗണ്‍ലോഡ് ചെയ്യുക

ആവശ്യമായ വിവരങ്ങളോടെ പൂരിപ്പിച്ച ഫോം ആധാര്‍ എന്‍ റോള്‍മെന്റ് സെന്ററില്‍ സമര്‍പ്പിക്കുക

ആധാര്‍ എന്റോള്‍മെന്റ് സെന്ററില്‍ നിന്ന് ഫോട്ടെയെടുക്കുക

സര്‍വീസിന് ജിഎസ്ടിക്ക് പുറമേ നൂറ് രൂപയാണ് ഫീസായി ഈടാക്കുന്നത്

അക്കനോളഡ്ജ്‌മെന്റ് സ്ലിപ്പും അപ്‌ഡേറ്റ് റിക്വിസ്റ്റ് നമ്പറും ലഭിക്കും

അപ്‌ഡേറ്റ് റിക്വിസ്റ്റ് നമ്പര്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡിന്റെ അപ്‌ഡേറ്റ് ട്രാക്ക് ചെയ്യുക

ആധാര്‍ കാര്‍ഡിന്റെ അപ്‌ഡേറ്റിന് 90 ദിവസം വരെ സമയമെടുത്തെന്ന് വരാം

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com