സ്വര്‍ണവിലയില്‍ മാറ്റമില്ല; 44,500ല്‍ താഴെ 

By സമകാലികമലയാളം ഡെസ്ക്  |   Published: 07th June 2023 10:13 AM  |  

Last Updated: 07th June 2023 10:13 AM  |   A+A-   |  

gold

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5560 രൂപ നല്‍കണം.

കഴിഞ്ഞ മാസം അഞ്ചിന് രേഖപ്പെടുത്തിയ 45,760 രൂപയാണ് സ്വര്‍ണത്തിന്റെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിരക്ക്. പിന്നീട് വില കുറയുന്നതാണ് ദൃശ്യമായത്.

രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കഴിഞ്ഞദിവസം സ്വര്‍ണവില എത്തിയ ശേഷമാണ് ഇന്നലെ ഉയര്‍ന്നത്. 44,240 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ സ്വര്‍ണവില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബാങ്ക് ലോക്കര്‍ കരാര്‍ പുതുക്കിയില്ലേ?; എസ്ബിഐ അലര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ