കാര്‍ഡ് തട്ടിപ്പില്‍ വീഴാതിരിക്കണോ?; സ്‌കിമിങ്ങില്‍ നിന്ന് രക്ഷപ്പെടാന്‍ ചില പൊടിക്കൈകള്‍

സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പിലൂടെ പണം തട്ടിയെടുക്കുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. പാസ് വേര്‍ഡ് അടക്കം രഹസ്യവിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കുകയാണ്. എടിഎം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ് എടിഎം കാര്‍ഡ് സ്‌കിമിങ്. സ്‌കിമിങ് ഉപകരണം എടിഎമ്മില്‍ രഹസ്യമായി സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്നതാണ് രീതി.

എടിഎമ്മില്‍ കാര്‍ഡ് സൈ്വപ്പ് ചെയ്തതിന് ശേഷമാണ് തട്ടിപ്പ് നടക്കുന്നത്. എടിഎമ്മില്‍ രഹസ്യമായി ഘടിപ്പിച്ചിരിക്കുന്ന ഉപകരണം ഉപയോഗിച്ച് അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതാണ് സ്‌കിമിങ്. ഹിഡന്‍ ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളാണ് തട്ടിപ്പുകാര്‍ ഇതിനായി ഉപയോഗിക്കുന്നത്. കാര്‍ഡ് റീഡറിന് മുകളിലായി ഘടിപ്പിച്ചിരിക്കുന്ന രഹസ്യ ഉപകരണം പലപ്പോഴും അക്കൗണ്ട് ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്ന് വരാം. ഇതുപോലെ തന്നെ പൊതുസ്ഥലങ്ങളിലെ മറ്റു കാര്‍ഡ് റീഡിങ് മെഷീനില്‍ എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോഴും സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായെന്നും വരാം. രഹസ്യവിവരങ്ങള്‍ തരപ്പെടുത്തിയ ശേഷം വ്യാജ കാര്‍ഡ് ഉപയോഗിച്ചും മറ്റുമാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ:

കാര്‍ഡ് റീഡറില്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍, ചുറ്റുപാടുകളെ കുറിച്ച് ശ്രദ്ധ വേണം.

അനധികൃത ഇടപാടുകള്‍ വല്ലതും നടന്നോ എന്ന് കണ്ടെത്തുന്നതിന് ഇടയ്ക്കിടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് എടുക്കുന്നത് നല്ലതാണ്

പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ കീപാഡ് മറച്ചുപിടിക്കുന്നത് നല്ലതാണ്

എടിഎമ്മില്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടില്‍ മറ്റു ഉപകരണങ്ങള്‍ ഒന്നും ഘടിപ്പിച്ചിട്ടില്ല എന്ന് പരിശോധിക്കുന്നത് നല്ലതാണ്

ഒരുകാരണവശാലും എടിഎം കാര്‍ഡില്‍ പിന്‍ നമ്പര്‍ എഴുതിവെയ്ക്കരുത്

തൊട്ടടുത്ത് മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പിന്‍ നമ്പര്‍ നല്‍കാതിരിക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com