ഏപ്രില്‍ ഒന്നുമുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കും, പ്രഖ്യാപനവുമായി ഹീറോ മോട്ടോര്‍കോർപ്പ്

ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്
ഹീറോയുടെ ലോഗോ, Image credit: hero motocorp
ഹീറോയുടെ ലോഗോ, Image credit: hero motocorp

ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. തെരഞ്ഞെടുത്ത മോഡലുകളുടെ വിലയില്‍ ഏകദേശം രണ്ടുശതമാനത്തിന്റെ വര്‍ധന വരുമെന്ന് കമ്പനി അറിയിച്ചു. പുതുക്കിയ വില അടുത്ത മാസം ഒന്നുമുതല്‍ നിലവില്‍ വരും.

ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില വർധിപ്പിക്കാനുള്ള തീരുമാനത്തിന്  കാരണമെന്നും കമ്പനി അറിയിച്ചു. മലിനീകരണ ചട്ടങ്ങള്‍ പാലിക്കുന്നതിന് ഉല്‍പ്പാദനത്തില്‍ വരുത്തിയ മാറ്റങ്ങളാണ് ചെലവ് വര്‍ധിപ്പിച്ചത്. തെരഞ്ഞെടുത്ത മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും വിലയിലാണ് വര്‍ധന ഉണ്ടാവുക.

ഏപ്രില്‍ ഒന്നുമുതല്‍ പുതിയ വാഹനങ്ങളില്‍ ഓണ്‍- ബോര്‍ഡ് സെല്‍ഫ് ഡയഗനോസ്റ്റിക് ഡിവൈസ് ഘടിപ്പിക്കണമെന്നാണ് നിര്‍ദേശം. മലിനീകരണ തോത് അപ്പപ്പോള്‍ അറിയുന്നതിന് ഈ ഉപകരണം സഹായകമാണ്. കൂടാതെ മലിനീകരണ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് യാത്രക്കാര്‍ക്ക് വിലയിരുത്താനും സാധിക്കും. ഇതിലേക്ക് മാറുന്നതിന് വരുന്ന ചെലവാണ് വാഹനത്തിന്റെ വിലയില്‍ പ്രതിഫലിക്കുക എന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com