80 സി പ്രകാരമുള്ള നികുതി ഇളവ് വേണോ?; അഞ്ചു പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍, വിശദാംശങ്ങള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 03:09 PM  |  

Last Updated: 31st March 2023 03:09 PM  |   A+A-   |  

post office

ഫയല്‍ ചിത്രം, ഫോട്ടോ/ എക്‌സ്പ്രസ്‌

 

ന്യൂഡല്‍ഹി: ആദായനികുതി നിയമത്തിലെ 80 സി വകുപ്പ് പ്രകാരം ഒന്നരലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. നികുതി ഇളവ് ലഭിക്കാന്‍ സഹായിക്കുന്ന അഞ്ചു പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ പരിശോധിക്കാം.

സുകന്യ സമൃദ്ധി യോജന

പെണ്‍കുട്ടികളുടെ പഠനം, വിവാഹം എന്നിവ ലക്ഷ്യമിട്ടുള്ള നിക്ഷേപ പദ്ധതിയാണിത്. പത്തുവയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരിലാണ് നിക്ഷേപം ആരംഭിക്കേണ്ടത്. 7.6 ശതമാനമാണ് പലിശ. 250 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി. ഒരു സാമ്പത്തിക വര്‍ഷം ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാം. പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ അക്കൗണ്ട് സ്വന്തമാക്കാനും അവസരം നല്‍കുന്നതാണ് നിക്ഷേപ പദ്ധതി

പബ്ലിക് പ്രോവിഡന്റ് ഫണ്ട്

വര്‍ഷത്തില്‍ 500 രൂപ നിക്ഷേപിച്ചും ഈ പദ്ധതിയില്‍ ചേരാം. ഒരു വര്‍ഷം ഒന്നരലക്ഷം രൂപ വരെ നിക്ഷേപിക്കാം. 7.1 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് കാലാവധി. ഇതിലെ നിക്ഷേപം നികുതി ഇളവിന് കാണിക്കാം എന്നത് കൊണ്ട് ഏറെ ആകര്‍ഷണീയമായ പദ്ധതിയാണിത്.

സീനിയര്‍ സിറ്റിസണ്‍ സ്‌കീം

60 വയസ് കഴിഞ്ഞവര്‍ക്ക് തുടങ്ങാവുന്ന പദ്ധതിയാണിത്. അഞ്ചുവര്‍ഷമാണ് കാലാവധി. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ പുതുക്കാനും അവസരമുണ്ട്.എട്ടുശതമാനമാണ് പലിശ. 15 ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാം.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്‌കീം

ബാങ്ക് സ്ഥിരനിക്ഷേപത്തിന് സമാനമായ നിക്ഷേപ പദ്ധതിയാണിത്. കുറഞ്ഞത് ആയിരം രൂപ അടച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. നിക്ഷേപത്തിന് പരിധിയില്ല.അഞ്ചുവര്‍ഷം കാലാവധിയുള്ള നിക്ഷേപ പദ്ധതിക്ക് വര്‍ഷം ഏഴുശതമാനം പലിശയാണ് നല്‍കുന്നത്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്

കുറഞ്ഞത് ആയിരം രൂപ അടച്ച് ഈ സ്‌കീമില്‍ ചേരാവുന്നതാണ്. നിക്ഷേപത്തിന് പരിധിയില്ല. അഞ്ചുവര്‍ഷമാണ് കാലാവധി. ഏഴുശതമാനം പലിശ ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സ്വര്‍ണ വില കൂടി, വീണ്ടും 44,000ല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ