പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇനി കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് വേണ്ട!; മ്യൂച്ചല്‍ ഫണ്ട് വ്യവസ്ഥയില്‍ ഇളവ്, അറിയേണ്ടതെല്ലാം

കുട്ടികളുടെ പേരില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിന് വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സെബി

ന്യൂഡല്‍ഹി: കുട്ടികളുടെ പേരില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിന് വ്യവസ്ഥകളില്‍ ഇളവ് പ്രഖ്യാപിച്ച് സെബി. നേരത്തെ കുട്ടികളുടെ പേരില്‍ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം നടത്തുന്നതിന് കുട്ടികളുടെ പേരില്‍ തന്നെ ബാങ്ക് അക്കൗണ്ട് തുറക്കണം. എന്നാല്‍ മ്യൂച്ചല്‍ ഫണ്ട് തുടങ്ങുന്നത്് കുട്ടികളുടെ പേരിലാണെങ്കിലും  മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് നിക്ഷേപിക്കാന്‍ കഴിയുംവിധമാണ് വ്യവസ്ഥയില്‍ ഇളവ് വരുത്തിയത്. പുതിയ വ്യവസ്ഥ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെബിയുടെ സര്‍ക്കുലറില്‍ പറയുന്നു.

നിക്ഷേപ നടപടികള്‍ ലളിതമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം. കുട്ടിയുടെ പേരിലാണ് മ്യൂച്ചല്‍ ഫണ്ട് തുടങ്ങുന്നതെങ്കില്‍ ഇത് മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാവും. കാരണം കുട്ടിയുടെ വിദ്യാഭ്യാസം അടക്കം ഭാവി കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പൊതുവേ മാതാപിതാക്കള്‍ ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നത്.

അതേസമയം ഫണ്ട് പിന്‍വലിക്കുമ്പോള്‍ തുക മുഴുവന്‍ കുട്ടിയുടെ അക്കൗണ്ടിലേക്കാണ് പോവുക. അതായത് മ്യൂച്ചല്‍ ഫണ്ട് തുടങ്ങുമ്പോള്‍ കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും ഫണ്ട് പിന്‍വലിക്കുന്ന സമയത്ത് കുട്ടിയുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടി വരും. കൂടാതെ കെവൈസി നടപടിക്രമങ്ങളും പാലിക്കേണ്ടതായി വരും. അതേസമയം കുട്ടിയുടെ പേരില്‍ മ്യൂച്ചല്‍ ഫണ്ട് അക്കൗണ്ട് തുറക്കാമെങ്കിലും മറ്റൊരാളെ കൂടി ഉള്‍പ്പെടുത്തി ജോയിന്റ് ആയി അക്കൗണ്ട് തുറക്കാന്‍  സാധിക്കില്ലെന്നും വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com