അയച്ച സന്ദേശം 15 മിനിറ്റിനകം എഡിറ്റ് ചെയ്യാം; അറിയേണ്ടത് ഇത്രമാത്രം 

ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും പുതിയ ഫീച്ചറുകള്‍ ഓരോന്നായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കുന്നതിനും പുതിയ ഫീച്ചറുകള്‍ ഓരോന്നായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അയച്ച മെസേജിലെ പിഴവ് തിരുത്തുന്നതിന് സൗകര്യം വേണമെന്നത് ഉപയോക്താക്കളുടെ നീണ്ടകാലത്തെ ആവശ്യമാണ്. ഇതിന് പരിഹാരം കണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ്.

അയച്ച സന്ദേശം 15 മിനിറ്റിനുള്ളില്‍ തിരുത്താനുള്ള സംവിധാനമാണ് വാട്‌സ്ആപ്പ് ഒരുക്കിയിരിക്കുന്നത്. അയച്ച മെസേജില്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച ശേഷം തെളിഞ്ഞുവരുന്ന എഡിറ്റ് ഓപ്ഷന്‍ ടാപ്പ് ചെയ്ത് വേണം ഫീച്ചര്‍ പ്രയോജനപ്പെടുത്തേണ്ടത്. കറക്ഷന്‍ ഹിസ്റ്ററി വാട്‌സ്ആപ്പ് സൂക്ഷിക്കാത്തത്് കൊണ്ട് എഡിറ്റ് ചെയ്യുന്നതിന് മുന്‍പുള്ള മെസേജ് മറ്റു ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കില്ല. നിലവില്‍ മെസേജ് അയച്ച് കഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ള ഡിലീറ്റ് ചെയ്ത് മറ്റൊരു മെസേജ് അയക്കാനാണ് സൗകര്യമുള്ളത്. അല്ലാത്തപക്ഷം അപ്‌ഡേറ്റഡ് മെസേജ് പ്രത്യേകമായി അയക്കുകയാണ് പതിവ്. ഇതിനോടകം തന്നെ മെറ്റ ഈ ഫീച്ചര്‍ പുറത്തുവിട്ടെങ്കിലും ആഴ്ചകള്‍ക്കകം തന്നെ ഉപയോക്താക്കള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സ്ആപ്പില്‍ അയച്ച സന്ദേശം തിരുത്തുന്നവിധം:

1. വാട്‌സ്ആപ്പ് ചാറ്റ് തുറന്ന് ഒരാള്‍ക്ക് സന്ദേശം അയക്കുക

2. തുടര്‍ന്ന് ആ അയച്ച സന്ദേശത്തില്‍ നീട്ടി പ്രെസ് ചെയ്യുക

3. ശേഷം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

4. തുടര്‍ന്ന് അയച്ച സന്ദേശം തിരുത്തി വീണ്ടും അയക്കുക

5.15 മിനിറ്റ് മാത്രമെ ഈ സേവനം ലഭ്യമാകൂ

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com